
ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി പരിപാടി ഉദ്ഘാടനം ചെയ്യും
പയ്യാവൂർ:തലശ്ശേരി അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെയും കാത്തലിക് ടീച്ചേർസ് ഗിൽഡിന്റെയും ആഭിമുഖ്യത്തിൽ എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ അനുമോദിക്കുന്ന “എക്സെലൻഷ്യ ” കോർപ്പറേറ്റ് തല വിജയോത്സവം 2026 ജൂൺ 19 വെള്ളിയാഴ്ച ചെമ്പേരി വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജിൽ നടക്കും. ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി പരിപാടി ഉദ്ഘാടനം ചെയ്യും. നാല് സെഷനുകളായി നടക്കുന്ന വിജയോത്സവത്തിൽ വികാരി ജനറാൾമാരായ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, മോൺ. ആന്റണി മുതുകുന്നേൽ, വിമൽ ജ്യോതി സ്ഥാപനങ്ങളുടെ ചെയർമാൻ ഫാ. ജെയിംസ് ചെല്ലങ്കോട്ട്, കോർപ്പറേറ്റ് മാനേജർ ഡോ. സോണി വടശ്ശേരിൽ തുടങ്ങിയവർ മുഖ്യാതിഥികളാകും. കണ്ണൂർ കാസർഗോഡ് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കോർപ്പറേറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 1200 വിദ്യാർത്ഥികളെയും, ഉന്നതവിജയം കരസ്ഥമാക്കിയ സ്കൂളുകളെയും ചടങ്ങിൽ ആദരിക്കും. വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി ടീച്ചേർസ് ഗിൽഡ് ഭാരവാഹികളായ ജിനിൽ മാർക്കോസ്, റോബിൻ ഐസക്ക്, ജോയ്‌സ് സഖറിയാസ് എന്നിവർ അറിയിച്ചു ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009