
സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന മുരളീധരൻ മൈല്യാട്ട് മെമ്മോറിയൽ മെറിറ്റ് ഡേ അഡ്വ. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ശ്രീകണ്ഠപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ശ്രീകണ്ഠപുരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്രതിഭകളെ ആദരിച്ചു. സ്കൂൾ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന മുരളീധരൻ മൈല്യാട്ട് മെമ്മോറിയൽ മെറിറ്റ് ഡേ അഡ്വ. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികൾക്ക് പുറമേ വിവിധ എൻഡോവ്മെന്റുകളും ക്യാഷ് അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. ഇത്തവണ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ആദ്യമായി സ്കൂളിൽ വരുന്ന അഡ്വ. സജീവ് ജോസഫ് എംഎൽഎക്ക് അധ്യാപക രക്ഷാകർതൃ സമിതിയും സ്റ്റാഫും ചേർന്ന് ഉപഹാരം കൈമാറി. ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ അഡ്വ ഇ വി രാമകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷതവഹിച്ചു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ബിജു, വാർഡ് അംഗം പി നൂറുദ്ധീൻ, അധ്യാപക രക്ഷാകർതൃ സമിതി അംഗങ്ങളായ റജീന മുഹമ്മദ്, ലിഷ കെ പി വിദ്യാർത്ഥി പ്രതിനിധി ആകാശ്, സീനിയർ അസിസ്റ്റന്റ് ബീന ഓടത്തിൽ, വി രാധാകൃഷ്ണൻ നിഷ സെബാസ്റ്റ്യൻ, ഷെസാ ഷറഫ്, പി അശ്വതി, പി കെ ശഹലാൻ, ശിഖ ശരൺ, മുഹമ്മദ് ഷിനാസ് എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പാൾ ടി എം രാജേന്ദ്രൻ സ്വാഗതവും ഹെഡ്മിസ്ട്രസ് എം വി ഗീത നന്ദിയും പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009