
ലോക വയോജന പീഡന വിരുദ്ധ ദിനത്തോടനുബന്ധിച്ച് കേരള സീനിയർ സിറ്റിസൺ ഫോറം (കെഎസ് സിഎഫ്) മണ്ടളം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് വാർഡ് മെമ്പർ ഷൈജ ഡൊമിനിക്ക് ഉദ്ഘാടനം ചെയ്യുന്നു.
മണ്ടളം: ലോക വയോജന പീഡന വിരുദ്ധ ദിനത്തോടനുബന്ധിച്ച് കേരള സീനിയർ സിറ്റിസൺ ഫോറം (കെഎസ് സിഎഫ്) മണ്ടളം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് മണ്ടളം വയോജന മന്ദിരത്തിൽ നടന്നു. വാർഡ് മെമ്പർ ഷൈജ ഡൊമിനിക്ക് ഉദ്ഘാടനം ചെയ്തു. കെഎസ് സിഎഫ് മണ്ടളം യൂണിറ്റ് പ്രസിഡൻ്റ് മാത്യു വെളുത്തേടത്ത്പറമ്പിൽ അധ്യക്ഷത വഹിച്ചു. കെഎസ് സിഎഫ് ആലക്കോട് ബ്ലോക്ക് കൺവീനർ കെ.സി. ഈപ്പൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി എ.വി. മോഹനൻ ക്ലാമ്പ് നയിച്ചു. യൂണിറ്റിലെ മുതിർന്ന അംഗം ആഗസ്തി കാക്കനാടിനെ പൊന്നാടയണിയിച്ച് ആദരിച്ചു. കഴിഞ്ഞ എൽഡിഎഫ് സർക്കാർ നടപ്പാക്കാൻ വിമുഖത കാണിച്ച എഴുപത് കഴിഞ്ഞ മുതിർന്ന പൗരന്മാർക്ക് സാമ്പത്തിക പരിധിയില്ലാതെ കേന്ദ്രസർക്കാർ നൽകുന്ന അഞ്ച് ലക്ഷം രൂപയുടെ ആയുഷ്മാൻ ഭാരത് വായോവന്ദന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി ഒട്ടും വൈകാതെ കേരളത്തിലും നടപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കെ.ജി. ഓമന, കെ.വി. ജനാർദ്ദനൻ, ജോയിക്കുട്ടി കാക്കനാട്ട്, മാത്യു കിഴക്കേപ്പറമ്പിൽ, തോമസ് കാക്കിയാനിയിൽ, പ്രീത്താമ്മ കൊല്ലിയിൽ എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009