ശ്രീകണ്ഠാപുരം വാർത്തകൾ

മലയോര വികസനത്തിൽ യുഡിഎഫ് പ്രതിജ്ഞാബദ്ധം: സജീവ് ജോസഫ് എംഎൽഎ

പയ്യാവൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നൽകിയ സ്വീകരണ യോഗത്തിൽ സജീവ് ജോസഫ് എംഎൽഎ പ്രസംഗിക്കുന്നു.

പരസ്യം

പയ്യാവൂർ: കാർഷിക മേഖലയിൽ കഠിനാധ്വാനം ചെയ്യുന്ന മലയോര മേഖലയിലെ കർഷകർ രാജ്യ പുരോഗതിക്ക് നിർണായക പങ്കുവഹിക്കുന്നവരാണെന്നും അവർ ഉത്പാദിപ്പിക്കുന്ന നാണ്യവിളകൾ രാജ്യത്തിൻ്റെ സമ്പദ്ഘടനയ്ക്ക് വലിയ മുതൽക്കൂട്ടുമായതിനാൽ മലയോര മേഖലയിലെ റോഡുകൾ, പാലങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ തുടങ്ങിയവും ജലടൂറിസം അടക്കമുള്ള പരമാവധി കാര്യങ്ങളും ചെയ്യാൻ യുഡിഎഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് സജീവ് ജോസഫ് എംഎൽഎ. തെരഞ്ഞെടുപ്പിൽ വിജയിച്ചതിനുള്ള നന്ദി പര്യടന പരിപാടിയുടെ ഭാഗമായി യുഡിഎഫ് പയ്യാവൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യാവൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് മണ്ഡലം ചെയർമാൻ ഇ.കെ. കുര്യൻ അധ്യക്ഷത വഹിച്ചു. യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ തോമസ് വക്കത്താനം, നേതാക്കളായ ഡോ. കെ.വി. ഫിലോമിന, കെ.പി. ഗംഗാധരൻ, വർഗീസ് വയലാമണ്ണിൽ, നസീമ ഖാദർ, നൗഷാദ് ബ്ലാത്തൂർ, സിന്ധു ബെന്നി, ടെൻസൺ ജോർജ്, കെ.പി.ബാലകൃഷ്ണൻ, ബേബി മുല്ലക്കരി, ജോയ് പുന്നശേരിമലയിൽ, എ.പി. അബ്ദുൽ ഖാദർ, ടി.പി. അഷ്റഫ്, ജേക്കബ് പനന്താനം, സൈമൺ പെരുവക്കുന്നേൽ, സഷീബ, ജോയ്, ജെയിംസ് തുരുത്തേൽ, വത്സല സാജു, പി.ആർ. സിനി, ഷീജ ജോൺസൺ, ഷീംസ് തോമസ്, തോമസ് കുടിയംകുന്നേൽ, സി.പി. ജോൺസൺ, കെ.വി. സുരേഷ് കുമാർ, ജിത്തു തോമസ്, ഒ.കെ. ശ്രീധരൻ, കെ.പി. ഹസൻ, അമൽ തോമസ് എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം