
സജ്ജം സുരക്ഷാ സേനയുടെ പാസിംഗ് ഔട്ടും പദ്ധതിയുടെ ഉദ്ഘാടനവും ചെങ്ങളായി ടൗണിൽ കണ്ണൂർ ഡെപ്യൂട്ടി കലക്ടർ കെ. കെ. സുബൈർ (KAS) നിർവഹിച്ചു
ചെങ്ങളായി: പ്രകൃതി ദുരന്തങ്ങളെയും വിവിധ അപകടങ്ങളെയും നേരിടുന്നതിനും അതിവേഗ രക്ഷാപ്രവർത്തനങ്ങളിലൂടെ ജനങ്ങൾക്ക് സാന്ത്വനം നൽകുന്നതിനുമായി “സജ്ജം” സുരക്ഷാ സേന പ്രവർത്തനമാരംഭിക്കുന്നു. ചെങ്ങളായി ഗ്രാമപഞ്ചായത്തിന്റെ 2026–27 വാർഷിക പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെ ദുരന്തനിവാരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ അഗ്‌നിരക്ഷാസേന, പോലീസ് വകുപ്പ്, ആരോഗ്യ വിഭാഗം, ജില്ലാ ദുരന്തനിവാരണ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ യുവജനങ്ങളുടെ സന്നദ്ധ കൂട്ടായ്മയിലൂടെയാണ് ഈ സംരംഭം നടപ്പിലാക്കുന്നത്. ഓരോ വാർഡിൽ നിന്നുമായി സേവന മനസ്സുള്ള അഞ്ച് വളണ്ടിയർമാരെ കണ്ടെത്തി പരിശീലനം നൽകി, യുവതി-യുവാക്കളെ ഉൾപ്പെടുത്തി നൂറംഗ സുരക്ഷാ സേന രൂപീകരിച്ചിട്ടുണ്ട്. നീന്തൽ, ഡ്രൈവിംഗ്, മരം വെട്ടൽ, ജെസിബി ഓപ്പറേഷൻ തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യമുള്ളവരും സേനയിൽ അംഗങ്ങളാണ്. സേനയെ മൂന്നു പ്രാദേശിക ക്ലസ്റ്ററുകളായി വിഭജിച്ചിരിക്കുന്നതിനാൽ ആവശ്യമായ സ്ഥലങ്ങളിൽ പെട്ടെന്ന് എത്തിച്ചേരാനും രക്ഷാപ്രവർത്തനങ്ങൾ ഫലപ്രദമായി ഏകോപിപ്പിക്കാനും സാധിക്കും. പദ്ധതിയുടെ ഭാഗമായി “ചെങ്ങളായി പഞ്ചായത്തിന്റെ സമ്പൂർണ്ണ സുരക്ഷാ സാക്ഷരതാ യജ്ഞം” എന്ന പരിപാടിയും നടപ്പിലാക്കുന്നു. പരിശീലനം പൂർത്തിയാക്കിയ സജ്ജം സുരക്ഷാ സേനയുടെ പാസിംഗ് ഔട്ടും പദ്ധതിയുടെ ഉദ്ഘാടനവും ചെങ്ങളായി ടൗണിൽ കണ്ണൂർ ഡെപ്യൂട്ടി കലക്ടർ കെ. കെ. സുബൈർ (KAS) നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വിപിന ബി.പി അധ്യക്ഷത വഹിച്ചു. സജ്ജം സുരക്ഷ സേനയുടെ ലോഗോ പ്രകാശനം തളിപ്പറമ്പ ഫയർ റെസ്ക്യു സ്റ്റേഷൻ ഓഫീസർ നിധീഷ് ടി കെ നിർവ്വഹിച്ചു. യൂണിഫോം വിതരണം ശ്രീകണ്ഠപുരം പോലീസ് സബ്ബ് ഇൻസ്പെക്ടർ അമൽ വർഗീസ് നിർവ്വഹിച്ചു. പി.വി. രാജൻ, കെ.സി അമ്മുകുട്ടി, എം.വി. ബിന്ദു, ഇ. ഗോവിന്ദൻ , പ്രേമൻ കക്കോടി എന്നിവർ ആശംസ പ്രസംഗം നടത്തി. വൈസ് പ്രസിഡണ്ട് കെ.കെ. രവി സ്വാഗതവും സിക്രട്ടറി കെ.യു. ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009