
പൈസക്കരി ദേവമാതാ കോളജിലെ വിദ്യാർത്ഥി റോഡപകടത്തിൽ ദാരുണമായി മരണപ്പെട്ട സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സജീവ് ജോസഫ് എംഎൽഎ മുഖ്യമന്ത്രിക്ക് നിവേദനം നൽകി
പയ്യാവൂർ: പൈസക്കരി ദേവമാതാ കോളജിലെ വിദ്യാർത്ഥി റോഡപകടത്തിൽ ദാരുണമായി മരണപ്പെട്ട സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സജീവ് ജോസഫ് എംഎൽഎ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. അപകടത്തിൽ ജീവൻ നഷ്ടമായ വിദ്യാർത്ഥിയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം എത്രയും വേഗം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ നേരിൽ കണ്ടാണ് എംഎൽഎ നിവേദനം നൽകിയത്. കഴിഞ്ഞ ദിവസം പരീക്ഷയെഴുതുന്നതിനായി കോളജിലേക്ക് പോകുന്നവഴിയാണ് വിദ്യാർത്ഥി കോളജിന് സമീപം വാഹനാപകടത്തിൽപ്പെട്ട് മരിച്ചത്. ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി റോഡിൽ പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിച്ചെടുത്ത മണ്ണ് യഥാസമയം നീക്കം ചെയ്യാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന ഗുരുതര ആരോപണമാണ് പ്രദേശവാസികൾ ഉയർത്തുന്നത്. മഴയെ തുടർന്ന് മണ്ണ് റോഡിലേക്ക് ഒലിച്ചിറങ്ങി വഴുക്കൽ രൂപപ്പെട്ടതും അപകടത്തിലേക്ക് നയിച്ചുവെന്നുമാണ് നാട്ടുകാരുടെ പരാതി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരെ സമഗ്ര അന്വേഷണം നടത്തി ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നാണ് എംഎൽഎ നിവേദനത്തിലൂടെ ആവശ്യപ്പെട്ടത്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009