
പരിപാടിയുടെ ഉദ്ഘാടനം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. സുലേഖ നിർവ്വഹിച്ചു
ഇരിക്കൂർ: ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ്, രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാൻ (RGSA) പദ്ധതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പട്ടികവർഗ വിഭാഗത്തിലെ കുട്ടികൾക്കായി നടപ്പിലാക്കുന്ന ‘അക്ഷരോന്നതി’ പുസ്തക വിതരണം മാങ്കുഴി പഠനമുറിയിൽ നടന്നു. കുട്ടികളിൽ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. സുലേഖ നിർവ്വഹിച്ചു. പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പ്രസാദ് പി.ടി മുഖ്യാതിഥിയായിരുന്നു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ റഹിമാൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി. ഷംസുദ്ദീൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. സൗമിനി ടീച്ചർ, പടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജീവൻ വി.വി, വാർഡ് മെമ്പർ ലിസമ്മ വർഗ്ഗീസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ തുളസീധരൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. മാങ്കുഴി പഠനമുറി ഫെസിലിറ്റേറ്റർ ഷംന, പ്രമോട്ടർ ഷിബിന എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പ്രവീൺ വി.വി നന്ദി രേഖപ്പെടുത്തി. ചടങ്ങിനോടനുബന്ധിച്ച് കുട്ടികൾക്കായി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. സബ് ഇൻസ്പെക്ടർ സി. സത്യനാഥൻ ക്ലാസിന് നേതൃത്വം നൽകി. ചടങ്ങിൽ RGSA ബ്ലോക്ക് കോർഡിനേറ്റർമാരായ ഷീജ കെ.വി, അമൃത, ദീപ്തി, രാജി എന്നിവരും പങ്കെടുത്തു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009