ശ്രീകണ്ഠാപുരം വാർത്തകൾ

ജൂലൈ 3 ദുക്റാന തിരുനാൾ പൊതുഅവധിയായി പ്രഖ്യാപിക്കണം: കെസിവൈഎം എസ്എംവൈഎം തലശ്ശേരി അതിരൂപത

സീറോ-മലബാർ സഭയുടെ ഏറ്റവും പ്രധാനപ്പെട്ട തിരുനാളുകളിലൊന്നായ ജൂലൈ 3 ദുക്റാന തിരുനാൾ പൊതുഅവധിയായി പ്രഖ്യാപിക്കണമെന്ന് കെസിവൈഎം എസ്എംവൈഎം തലശ്ശേരി അതിരൂപത സമിതി പ്രസ്താവനയിൽ അറിയിച്ചു

പരസ്യം

പയ്യാവൂർ: സീറോ-മലബാർ സഭയുടെ ഏറ്റവും പ്രധാനപ്പെട്ട തിരുനാളുകളിലൊന്നായ ജൂലൈ 3 ദുക്റാന തിരുനാൾ പൊതുഅവധിയായി പ്രഖ്യാപിക്കണമെന്ന് കെസിവൈഎം എസ്എംവൈഎം തലശ്ശേരി അതിരൂപത സമിതി പ്രസ്താവനയിൽ അറിയിച്ചു.നൂറ്റാണ്ടുകളായി കേരളത്തിലെ സീറോ-മലബാർ വിശ്വാസിസമൂഹം അതീവ ഭക്തിപൂർവം ആചരിച്ചുവരുന്ന ഈ തിരുനാൾ, മതപരമായ പ്രാധാന്യത്തിനപ്പുറം കേരളത്തിന്റെ സാംസ്കാരികവും ചരിത്രപരവും സാമൂഹികവുമായ പൈതൃകത്തിന്റെ ഭാഗമാണ്.ലക്ഷക്കണക്കിന് വിശ്വാസികൾ ദേവാലയങ്ങളിലെ തിരുക്കർമ്മങ്ങളിലും പ്രാർത്ഥനാശുശ്രൂഷകളിലും കുടുംബ-സമൂഹ ആഘോഷങ്ങളിലും പങ്കെടുക്കുന്ന സാഹചര്യത്തിൽ, ജൂലൈ 3-ന് സ്കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും പൊതുഅവധി പ്രഖ്യാപിക്കുന്നത് വിശ്വാസികളുടെ മതസ്വാതന്ത്ര്യത്തെയും വികാരങ്ങളെയും മാനിക്കുന്ന നടപടിയായിരിക്കുമെന്ന് സംഘടന അഭിപ്രായപ്പെട്ടു.വിശുദ്ധ തോമാശ്ലീഹായുടെ ഭാരതത്തിലെ സുവിശേഷവൽക്കരണ ദൗത്യവും സമൂഹത്തിന്റെ വളർച്ചയ്ക്കായി വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ നൽകിയ മഹത്തായ സംഭാവനകളും പരിഗണിച്ച്, അദ്ദേഹത്തിന്റെ ഓർമ്മദിനത്തിന് അർഹിക്കുന്ന അംഗീകാരം നൽകുന്നതിനായി സംസ്ഥാന സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കെസിവൈഎം എസ്എംവൈഎം തലശ്ശേരി അതിരൂപത മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ,ഉന്നത വിദ്യാഭ്യാസ സമിതിക്കും ഇമെയിൽ നിവേദനം നൽകിയതായും അനുകൂലമായ നടപടികൾ ഉണ്ടാക്കുന്നതായി പ്രതീക്ഷിക്കുന്നും കെസിവൈഎം തലശ്ശേരി അതിരൂപത പ്രസിഡന്റ് അബിൻ വടക്കേക്കര. കെസിവൈഎം തലശ്ശേരി അതിരൂപത ഡയറക്ടർ ഫാ. അഖിൽ മാത്യു മുക്കുഴി, ജനറൽ സെക്രട്ടറി ജിസ്മോൻ കുരിക്കാട്ടിൽ, വൈസ് ഡയറക്ടർ സിസ്റ്റർ ജോസ്ന എസ്.എച്ച്., ട്രഷറർ ബിബിൻ പീടിയേക്കൽ, അഖിൽ നെല്ലിക്കൽ, ശ്രേയ ശ്രുതിനിലയം, സാൻജോസ് കളരിമുറിയിൽ, സോന ചവണിയാങ്കൽ, അഞ്ജു വരിക്കാനിക്കൽ, എഡ്വിൻ തെക്കേമുറിയിൽ, അപർണ സോണി എന്നിവർ പ്രസ്താവനയിൽ അറിയിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം