ശ്രീകണ്ഠാപുരം വാർത്തകൾ

ഉന്നത വിജയികളെ അനുമോദിച്ചു

വിജ്ഞാനപോഷിണി വായനശാല ആൻഡ് ഗ്രന്ഥാലയവും ചുഴലി വൈബിസിയും ചേർന്ന് ചുഴലി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

പരസ്യം

ചുഴലി: വിജ്ഞാനപോഷിണി വായനശാല ആൻഡ് ഗ്രന്ഥാലയവും ചുഴലി വൈബിസിയും ചേർന്ന് ചുഴലി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ചെങ്ങളായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബി.പി. വിപിന ചടങ്ങിൻ്റെ ഉദ്ഘാടനവും ഉന്നത വിജയികൾക്കുള്ള അനുമോദനവും നിർവഹിച്ചു. തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഇ.കെ. അജിത് കുമാർ ഇൻസ്പയർ അവാർഡ് ജേതാവ് നന്ദ ഉണ്ണിക്കൃഷ്ണനെ ആദരിച്ചു. എൽഎസ്എസ് നേടിയ വിദ്യാർത്ഥികളെ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് മെംബർ എ.വി. ഭവാനിയും യുഎസ്എസ് വിജയികളെ ചെങ്ങളായി ഗ്രാമപഞ്ചായത്ത് മെംബർ കെ. ശൈലേഷ് ബാബു എന്നിവർ അനുമോദിച്ചു. വിജ്ഞാനപോഷിണി വായനശാല പ്രസിഡൻ്റ് ടി.വി.ഒ.സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി ജയരാജൻ ആമുഖ പ്രഭാഷണം നടത്തി. മണി കുന്നിൽ, കെ.കെ. ബാലകൃഷ്ണൻ, എം.കെ. ഉണ്ണികൃഷ്ണൻ, എം. ശ്യാമിലി എന്നിവർ പ്രസംഗിച്ചു. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം