
എഡി 52 ൽ കേരളത്തിൽ എത്തിച്ചേരുകയും പിന്നീട് മൈലാപ്പൂരിൽ വധിക്കപ്പെടുകയും ചെയ്ത സെൻ്റ് തോമസ് എന്ന ഭാരതസഭയുടെ അപ്പസ്തോലൻ അനുസ്മരിക്കപ്പെടുന്ന ദിവസമായ ജൂലൈ മൂന്ന് പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി ആവശ്യപ്പെട്ടു.
പയ്യാവൂർ: എഡി 52 ൽ കേരളത്തിൽ എത്തിച്ചേരുകയും പിന്നീട് മൈലാപ്പൂരിൽ വധിക്കപ്പെടുകയും ചെയ്ത സെൻ്റ് തോമസ് എന്ന ഭാരതസഭയുടെ അപ്പസ്തോലൻ അനുസ്മരിക്കപ്പെടുന്ന ദിവസമായ ജൂലൈ മൂന്ന് പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി ആവശ്യപ്പെട്ടു. ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം അന്ന് വളരെ പ്രധാനപ്പെട്ട ദിവസമായ സഭാ ദിനവും ദുക്റാന തിരുനാളുമാണ്. ക്രൈസ്തവ സഭയുടെ സ്കൂളുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കുമെല്ലാം അന്ന് അവധിയാണ്. എന്നാൽ മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് കൂടി അവരുടെ വിശ്വാസ തിരുക്കർമങ്ങളിൽ പങ്കെടുക്കുവാൻ പൊതു അവധി പ്രഖ്യാപിക്കണമെന്നാണ് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെടുന്നത്. ഈ ആവശ്യം ഉന്നയിക്കുന്ന നിവേദനം മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും ഇമെയിൽ ചെയ്തു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ യോഗം ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡൻ്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ട്രഷറർ സുരേഷ് ജോർജ് കാഞ്ഞിരത്തിങ്കൽ എന്നിവർ പ്രസംഗിച്ചു. അതിരൂപത വൈസ് പ്രസിഡൻ്റ്മാരായ ബെന്നിച്ചൻ മഠത്തിനകം ഐ.സി. മേരി, ടോമി കണയങ്കൽ, ഷിനോ പാറയ്ക്കൽ എന്നിവർ പങ്കെടുത്തു. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009