
വൈഎംസിഎ കുടിയാന്മല യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പ്രകൃതി സംരക്ഷണ പദ്ധതി സ്കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ട് കുടിയാന്മല സ്കൂൾ മാനേജർ ഫാ.പോൾ വള്ളോപ്പിള്ളി ഉദ്ഘാടനം ചെയ്തപ്പോൾ.
കുടിയാന്മല: ‘ഭൂമിയെ സംരക്ഷിക്കുക, സ്നേഹിക്കുക’ എന്ന സന്ദേശം ഭാവി തലമുറയുടെ വാഗ്ദാനങ്ങളായ കുട്ടികളിലേക്ക് പകർന്ന് നൽകുകയെന്ന ലക്ഷ്യവുമായി വൈഎംസിഎ കുടിയാന്മല യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന പ്രകൃതി സംരക്ഷണ പദ്ധതി കുടിയാന്മല സ്കൂൾ മാനേജർ ഫാ.പോൾ വള്ളോപ്പിള്ളി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. അധ്യാപകരുടെയും കുട്ടികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ കുടിയാന്മല ഫാത്തിമ യുപി സ്കൂൾ ഗ്രൗണ്ടിന് ചുറ്റും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കി. വൈഎംസിഎ പ്രസിഡൻ്റ് ജിമ്മി ആയിത്തമറ്റം, പ്രോഗ്രാം കോ ഓർഡിനേറ്റർ മാത്യു കുടക്കച്ചിറ, സ്കൂൾ മുഖ്യാധ്യാപിക മിനി ഏബ്രഹാം, വിനോദ് കാപ്പിൽ, ദേവസ്യാച്ചൻ അറയ്ക്കപ്പറമ്പിൽ, സാലി മുണ്ടാപള്ളി എന്നിവർ പ്രസംഗിച്ചു. ജോൺസി അറയ്ക്കപ്പറമ്പിൽ, ജോസ് മുണ്ടാപള്ളി, ആനി മാത്യു കുടക്കച്ചിറ, മോളി ജോസഫ് കുടക്കച്ചിറക്കുന്നേൽ തുടങ്ങിയവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009