
ചിത്രരചനയുടെ ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് ബിജു പരാക്കാട്ട് നിർവഹിച്ചു.
പയ്യാവൂർ: ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മണിക്കടവ് സെന്റ് തോമസ് ഹൈസ്കൂളിൽ സമൂഹ ചിത്രരചന സംഘടിപ്പിച്ചു. രാവിലെ 10 മണിക്ക് ചിത്രരചനയുടെ ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് ബിജു പരാക്കാട്ട് നിർവഹിച്ചു. മണിക്കടവ് ടൗണിലെ വ്യാപാരികളും ഡ്രൈവർമാരും നാട്ടുകാരും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ ഏകിക്കൊണ്ട് ക്യാൻവാസിൽ നിറങ്ങൾ ചാലിച്ചു. ചിത്രത്തിന്റെ ഫൈനൽ ടച്ച് കർമ്മം സ്കൂൾ അങ്കണത്തിൽ മാനേജർ ഫാ.പയസ് പടിഞ്ഞാറെമുറിയിൽ നിർവഹിച്ചു. വിമുക്തി ക്ലബ് കോഡിനേറ്ററും ചിത്രകലാ അധ്യാപികയുമായ ജിജി പി നമ്പ്യാർ ചിത്രത്തിന് രൂപകല്പന നൽകി. ഹെഡ്മാസ്റ്റർ പി എം നീലകണ്ഠൻ, ജോഷി തോമസ്,വിനിൽ സി മാത്യു, തോമസ് അലക്സ് എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009