
ദേശീയ വൈദ്യുതി സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ചെമ്പേരി വൈദ്യുതി സെക്ഷനിൽ സംഘടിപ്പിച്ച വിളംബരജാഥക്കും ബൈക്ക് റാലിക്കും ചെമ്പേരി ടൗണിൽ നൽകിയ സ്വീകരണത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥർ പൊതുജനങ്ങൾക്കായുള്ള സുരക്ഷാ മുൻകരുതൽ ലഘുലേഖ വിതരണം ചെയ്തു
ചെമ്പേരി: ദേശീയ വൈദ്യുതി സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ചെമ്പേരി യിൽ കെഎസ്ഇബിയുടെ ആഭിമുഖ്യത്തിൽ വിളംബരജാഥയും ബൈക്ക് റാലിയും സംഘടിപ്പിച്ചു. ചെമ്പേരി ടൗണിൽ നൽകിയ സ്വീകരണത്തിൽ ചെമ്പേരി സെക്ഷൻ സബ് എൻജിനീയർ പി. വത്സൻ ആമുഖ പ്രഭാഷണവും. വൈദ്യുതി സേഫ്റ്റി ഓഫീസർ ശ്രീകണ്ഠപുരം അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി വി. ശിവജി വിശദീകരണവും നടത്തി. ജാഥാ ലീഡറായ ചെമ്പേരി സെക്ഷൻ അസിസ്റ്റൻ്റ് എൻജിനീയർ കെ.വി. രാധാകൃഷ്ണൻ പ്രസംഗിച്ചു. പൊതുജനങ്ങൾക്കായി ലഘുലേഖ വിതരണവും നടന്നു. ചെമ്പേരി, അരീക്കമല, കുടിയാൻമല, പൊട്ടംപ്ലാവ്, മണ്ടളം, പയറ്റുചാൽ, വള്ളിയാട്, നെല്ലിക്കുറ്റി, പൂപ്പറമ്പ, ഏരുവേശി തുടങ്ങി ഒട്ടേറെ മലയോര മേഖലകള്ളുള്ള സെക്ഷനാണ് ചെമ്പേരി സെക്ഷൻ. മരങ്ങൾ കടപുഴകിയും മറ്റ് പ്രകൃതിദുരന്തം മൂലവും വൈദ്യുത തൂണുകളും ലൈനുകളും ഏറ്റവുമധികം പൊട്ടിവീഴുന്ന പ്രദേശങ്ങളയതിനാൽ ജനങ്ങൾ വളരെയേറെ ശ്രദ്ധിക്കണമെന്നും ലൈൻകമ്പിയോ, തുണുകളോ റോഡിൽ കണ്ടാൽ ഉടൻതന്നെ കെഎസ്ഇബി ഒഫിസിൽ അറിയിക്കണമെന്നും അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009