
ഇരിട്ടി ഡിവിഷൻ പരിധിയിലെ പല ഓഫീസുകളിലും പ്രാദേശിക നേതാക്കളുടെ പിന്തുണയോടെ വിവിധ തസ്തികകളിലേക്ക് പുതിയ അപേക്ഷകൾ സമർപ്പിക്കുന്ന സ്ഥിതിയുള്ളതായി പറയുന്നു
പയ്യാവൂർ: സംസ്ഥാനഭരണം മാറിയതിനെതുടർന്ന് മറ്റ് പൊതുമേഖല സ്ഥാപനങ്ങളിലെന്നപോലെ കെഎസ്ഇബിയിലും കരാർ തൊഴിലാളികളെ പിരിച്ചുവിടാൻ ശ്രമം നടക്കുന്നതായി ആക്ഷേപമുയരുന്നു. ശ്രീകണ്ഠപുരം സർക്കിളിൽ ഇരിട്ടി ഡിവിഷൻ പരിധിയിലെ പല ഓഫീസുകളിലും പ്രാദേശിക നേതാക്കളുടെ പിന്തുണയോടെ വിവിധ തസ്തികകളിലേക്ക് പുതിയ അപേക്ഷകൾ സമർപ്പിക്കുന്ന സ്ഥിതിയുള്ളതായി പറയുന്നു. സീനിയർ അസിസ്റ്റന്റ് സ്വീപ്പർ, വർക്കർ, മീറ്റർ റീഡർ തുടങ്ങിയ ഒഴിവുകളിലായിട്ടാണ് കൂടുതലും അപേക്ഷകൾ നൽകിയിട്ടുള്ളത്. വകുപ്പ് മന്ത്രിയുടെ മണ്ഡലം ഉൾപ്പെടുന്ന ഇരിട്ടി ഡിവിഷൻ പരിധിയിലാണ് കൂടുതൽ പേർ പിരിച്ച് വിടൽ ഭീഷണി നേരിടുന്നത്. മന്ത്രിയുടെ സ്റ്റാഫിൽ നിന്നുള്ളവരുടെയും പ്രാദേശിക നേതാക്കളുടെയും ശക്തമായ സമ്മർദ്ദമാണ് മേൽ ഉദ്യോഗസ്ഥന്മാർ നേരിടേണ്ടി വരുന്നത്. മാസങ്ങളുടെ പ്രവർത്തന പരിചയം ആവശ്യമുള്ള തസ്തികകളിലേക്കാണ് പുതിയ ആളുകളെ ഏർപ്പെടുത്താൻ ശ്രമിക്കുന്നത്. ആവശ്യമായ പരിശീലനം നൽകാതെ പെട്ടെന്ന് തന്നെ ആളുകളെ മാറ്റുന്നത് ഓഫീസുകളുടെ പ്രവർത്തനം ആകെ താറുമാറാകാനിടയാക്കും. വൈദ്യുത ലൈനുകളിൽ നിരവധി തകരാറുകൾ സംഭവിക്കാറുള്ള മൺസൂൺ കാലത്ത് തൊഴിലാളികളെ മാറ്റുന്നത് ഓഫീസുകളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും ടെൻഡർ വിളിച്ചും കൊട്ടേഷൻ ക്ഷണിച്ചും നൽകേണ്ട പ്രവൃത്തികൾ അതൊന്നുമില്ലാതെ വേണ്ടപ്പെട്ടവർക്ക് നൽകാനുള്ള നീക്കത്തിൽ നിന്ന് ബന്ധപ്പെട്ടവർ പിന്മാറണമെന്ന് ഇലക്ട്രിസിറ്റി ബോർഡ് കോൺട്രാക്ട് വർക്കേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. കണ്ണൂർ സി. കണ്ണൻ സ്മാരക മന്ദിരത്തിൽ നടന്ന യോഗം ഇലക്ട്രിസിറ്റി ബോർഡ് കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ.കെ. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തലശേരി ഡിവിഷൻ സെക്രട്ടറി രൂപേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം എം.സുനീഷ് ആമുഖ പ്രഭാഷണം നടത്തി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009