ശ്രീകണ്ഠാപുരം വാർത്തകൾ

ചെമ്പന്തൊട്ടിയിൽ എൻഎക്സ് സിസി യൂണിറ്റ് രൂപീകരിച്ചു

കെ.സി. തോമസ് കൊന്നയ്ക്കൽ പ്രസിഡന്റായും ഡേവിസ് മാളക്കാരൻ സെക്രട്ടറിയായും, സേവി ഈഴക്കുന്നേൽ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.

പരസ്യം

പയ്യാവൂർ: ദേശീയ വിമുക്തഭട സംഘടനയായ നാഷണൽ എക്സ്-സർവീസ്മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി (എൻഎക്സ് സിസി) യുടെ ചെമ്പന്തൊട്ടി യൂണിറ്റ് രൂപീകരണത്തിനുള്ള പ്രാഥമിക യോഗം ചെമ്പന്തൊട്ടിയിലെ ഡേവിസ് മാളക്കാരന്റെ വസതിയിൽ നടന്നു. യോഗത്തിൽ എയർഫോഴ്സിൽ നിന്ന് വിരമിച്ച കെ.സി. തോമസ് കൊന്നയ്ക്കൽ പ്രസിഡന്റായും ഡേവിസ് മാളക്കാരൻ സെക്രട്ടറിയായും, സേവി ഈഴക്കുന്നേൽ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. നിയുക്ത പ്രസിഡന്റ് കെ സി.പ തോമസ് കൊന്നയ്ക്കൽ സംഘടനയുടെ പ്രവർത്തനങ്ങളും ലക്ഷ്യങ്ങളും വിശദീകരിച്ച് നയപ്രഖ്യാപനം നടത്തി. വൈസ് പ്രസിഡന്റ് റോയ് തുണ്ടിയിൽ പ്രസംഗിച്ചു. യോഗത്തിൽ എൻഎക്സ് സിസി സെൻട്രൽ കമ്മിറ്റി അക്കൗണ്ട് ജനറൽ തോമസ് നെച്ചിക്കാടൻ, കണ്ണൂർ ജില്ലാ പ്രസിഡന്റ് സി.ജെ. മൈക്കിൾ എന്നിവരും സംഘടനയുടെ മറ്റ് ഭാരവാഹികളും പങ്കെടുത്തു. വിമുക്തഭടന്മാരുടെ ഐക്യവും ക്ഷേമവും ശക്തിപ്പെടുത്തുക, സർക്കാർ ആനുകൂല്യങ്ങളും ക്ഷേമപദ്ധതികളും അംഗങ്ങൾക്ക് ഫലപ്രദമായി ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ചെമ്പന്തൊട്ടിയിൽ എൻഎക്സ് സിസി യൂണിറ്റ് പ്രവർത്തിക്കുകയെന്ന് ഭാരവാഹികൾ പറഞ്ഞു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം