
പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ലക്ഷ്മണൻ നിർവ്വഹിച്ചു.
മലപ്പട്ടം: മലപ്പട്ടം ഗ്രാമപഞ്ചായത്തിലെ കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവേകി, തരിശുഭൂമിയിലെ നെൽകൃഷി ഇറക്കൽ പദ്ധതിക്ക് തലക്കോട് പാടശേഖരത്തിൽ തുടക്കമായി. വർഷങ്ങളായി കൃഷി ചെയ്യാതെ കിടന്ന ഭൂമിയിലാണ് ജനകീയ പങ്കാളിത്തത്തോടെ വീണ്ടും നെൽകൃഷി ആരംഭിക്കുന്നത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മലപ്പട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ലക്ഷ്മണൻ നിർവ്വഹിച്ചു. കാർഷിക സ്വയംപര്യാപ്തത കൈവരിക്കാനും തരിശുരഹിത പഞ്ചായത്തായി മലപ്പട്ടത്തെ മാറ്റാനും ഇത്തരം കൂട്ടായ്മകൾ മാതൃകയാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ചടങ്ങിൽ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷിനി ഏ.വി. അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ അജീഷ് വി.വി., കൃഷി അസിസ്റ്റൻ്റ് മധുസൂദനൻ എന്നിവർ പദ്ധതി വിശദീകരണവും ആവശ്യമായ കാർഷിക നിർദ്ദേശങ്ങളും നൽകി. പാടശേഖര സമിതി സെക്രട്ടറി കെ.കെ. നാരായണൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും കർഷകരും ചടങ്ങിൽ പങ്കെടുത്തു. ടി.കെ. ലക്ഷ്മണൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ കെ. പുരുഷോത്തമൻ നന്ദി രേഖപ്പെടുത്തി. നാട്ടുകാരും കാർഷിക കൂട്ടായ്മകളും ഒത്തുചേർന്നതോടെ വലിയ ആവേശത്തിലാണ് പാടശേഖരത്തിൽ കൃഷി ജോലികൾക്ക് തുടക്കമായത്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009