
അദ്വിഖ് റിദാൻ്റെ ചികിത്സാ സഹായവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച ധനസഹായം കൈമാറി.
പയ്യന്നൂർ: എ.കെ.പി.എ (AKPA) പയ്യന്നൂർ മേഖലയിലെ പെരിങ്ങോം യൂണിറ്റ് അംഗമായ രജ്ഞിത്തിൻ്റെ മകൻ അദ്വിഖ് റിദാൻ്റെ ചികിത്സാ സഹായവുമായി ബന്ധപ്പെട്ട് കണ്ണൂർ ജില്ലയിലെ അംഗങ്ങളിൽ നിന്ന് സ്വരൂപിച്ച ധനസഹായം കൈമാറി. ജില്ലയിലെ അംഗങ്ങളിൽ നിന്നായി സമാഹരിച്ച മൂന്ന് ലക്ഷത്തി ഇരുപത്തെട്ടായിരത്തി അഞ്ഞൂറ്റി അമ്പത്തൊന്ന് രൂപയാണ് (₹3,28,551) കൈമാറിയത്. അരവൻഞ്ചാലിലെ പ്ലയേഴ്സ് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പെരിങ്ങോം-വയക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ. ലളിത, രജ്ഞിത്തിന് തുക കൈമാറി. എ.കെ.പി.എ പയ്യന്നൂർ മേഖല പ്രസിഡണ്ട് സജി ചുണ്ട ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എ.കെ.പി.എ കണ്ണൂർ ജില്ലാ സെക്രട്ടറി വിതിലേഷ് അനുരാഗ്, സംസ്ഥാന വനിതാ വിംഗ് കോഡിനേറ്റർ രാജേഷ് കരേള, കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ടും പയ്യന്നൂർ മേഖല ഇൻചാർജുമായ മനോജ് കാർത്തിക, ജില്ലാകമ്മിറ്റി അംഗം ഷിജു കെ. വി, പയ്യന്നൂർ മേഖല ട്രഷറർ കൃഷ്ണകുമാർ ഇ.എം, മാടയി മേഖല വൈസ് പ്രസിഡണ്ട് ഷനോജ് മേലേടത്ത്, പെരിങ്ങോം യൂണിറ്റ് പ്രസിഡണ്ട് സുധീഷ് ലളിത തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. പയ്യന്നൂർ മേഖല സെക്രട്ടറി പ്രമോദ് ലയ സ്വാഗതവും, പയ്യന്നൂർ മേഖല പി. ആർ. ഒ രൂപേഷ് കൊല്ലാട നന്ദിയും രേഖപ്പെടുത്തി
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009