
‘കേരള ധവളപത്രം 2026: ധനകാര്യ വെല്ലുവിളികൾ, ഭരണസംവിധാനം, ഭാവി തന്ത്രങ്ങൾ’ എന്ന വിഷയത്തെ ആസ്പദമാക്കിയള്ള ചർച്ചാ പരിപാടി കോളജ് മൾട്ടി പർപ്പസ് ഹാളിൽ നടന്നു
പയ്യാവൂർ: മടമ്പം പികെഎം കോളേജ് ഓഫ് എജ്യുക്കേഷനിലെ സോഷ്യൽ സയൻസ് വകുപ്പ് സംഘടിപ്പിച്ച ‘കേരള ധവളപത്രം 2026: ധനകാര്യ വെല്ലുവിളികൾ, ഭരണസംവിധാനം, ഭാവി തന്ത്രങ്ങൾ’ എന്ന വിഷയത്തെ ആസ്പദമാക്കിയള്ള ചർച്ചാ പരിപാടി കോളജ് മൾട്ടി പർപ്പസ് ഹാളിൽ നടന്നു. അന്ന ക്രിസ്റ്റ ആലക്സ് ആമുഖ പ്രഭാഷണം നടത്തി. കേരള ധവളപത്രം 2026 ന്റെ അവലോകനം അവതരിപ്പിച്ച ടി. സുബിഷ സംസ്ഥാനത്തിന്റെ നിലവിലെ ധനകാര്യ സ്ഥിതിയും പ്രധാന സാമ്പത്തിക ആശങ്കകളും വിശദീകരിച്ചു. ശ്രുതി കെ. ഷാജി ധനകാര്യ ഭരണവും സാമ്പത്തിക മാനേജ്മെന്റും എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണത്തിൽ പൊതുഭരണത്തിൽ സുതാര്യത, ഉത്തരവാദിത്തബോധം, കാര്യക്ഷമമായ സാമ്പത്തിക ഭരണനിർവഹണം എന്നിവയുടെ പ്രാധാന്യം വിവരിച്ചു. സി. ശ്രീഷ ധനകാര്യ പ്രതിസന്ധിയുടെ കാരണങ്ങൾ എന്ന വിഷയത്തിൻ പൊതുചെലവിലെ വർധന, കടബാധ്യതകളുടെ ഉയർച്ച, വരുമാനപരിമിതികൾ തുടങ്ങിയ കേരളത്തിന്റെ ധനകാര്യ വെല്ലുവിളികൾക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങൾ വിശദീകരിച്ചു. കെ.വി. സിതാര പരിഷ്കാരങ്ങളും ഭാവി തന്ത്രങ്ങളും എന്ന വിഷയം അവതരിപ്പിച്ചു. കേരളത്തിന്റെ ധനകാര്യ സ്ഥിതി, പൊതുകടബാധ്യത, ധനക്കമ്മി, ധനകാര്യ അച്ചടക്കം, വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗം, സുസ്ഥിര വികസനത്തിനായുള്ള തന്ത്രപരമായ ആസൂത്രണം എന്നിവയെക്കുറിച്ചുള്ള വിലപ്പെട്ട അറിവുകളാണ് ഈ ചർച്ചാ പരിപാടിയിൽ പങ്കുവച്ചത്. പി.എം. റംസീന സമാപന പ്രഭാഷണം നടത്തി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009