
വനിതകൾ മാത്രം മെമ്പർമാരായിട്ടുള്ള യങ്ങ് മൈൻഡ്സ് വിമൻസ് ക്ലബ്ബ് ഓഫ് ശ്രീകണ്ഠാപുരത്തിന്റെ ഉദ്ഘാടനം നടന്നു. ഈ ക്ലബ്ബിനെ സ്പോൺസർ ചെയ്ത ശ്രീകണ്ഠാപുരം യങ് മൈൻഡ്സ് ക്ലബ്ബ് പ്രസിഡന്റ് കെ വി ഗോപിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് റീജനൽ ചെയർ രഞ്ജിത്ത് കുമാർ കെ നിർവഹിച്ചു.
വനിതകൾ മാത്രം മെമ്പർമാരായിട്ടുള്ള യങ്ങ് മൈൻഡ്സ് വിമൻസ് ക്ലബ്ബ് ഓഫ് ശ്രീകണ്ഠാപുരത്തിന്റെ ഉദ്ഘാടനം നടന്നു. ഈ ക്ലബ്ബിനെ സ്പോൺസർ ചെയ്ത ശ്രീകണ്ഠാപുരം യങ് മൈൻഡ്സ് ക്ലബ്ബ് പ്രസിഡന്റ് കെ വി ഗോപിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് റീജനൽ ചെയർ രഞ്ജിത്ത് കുമാർ കെ നിർവഹിച്ചു.ഡിസ്ട്രിക്ട് ഗവർണർ കെ വി പ്രശാന്ത് ക്ലബ്ബ് മെമ്പർമാർക്ക് സത്യ വാചകം ചൊല്ലി കൊടുത്തു. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് റീജണൽ സെക്രട്ടറി രാജേഷ് ഗോപാൽ നിർവഹിച്ചു. ക്ലബ്ബിന്റെ ഔദ്യോഗിക പതാക ഡിസ്ട്രിക്ട് സെനറ്റർ ജോർജ് ജോസഫ് ക്ലബ്ബ് ഭാരവാഹികൾക്ക് കൈമാറി. ഒരു വർഷം കൊണ്ട് 50,000 രൂപയുടെ സാമൂഹ്യ സേവന പ്രവർത്തനം പുതിയ ക്ലബ്ബ് ഏറ്റെടുത്ത് നടത്തുമെന്ന് നിയുക്ത പ്രസിഡണ്ട് ലചന സുരേന്ദ്രൻ മറുപടി പ്രസംഗത്തിൽ പ്രഖ്യാപിച്ചു. സാമൂഹ്യ സേവന പ്രവർത്തന ത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഡിസ്ട്രിക്ട് സെക്രട്ടറി സി വി വിനോദ് കുമാർ നിർവഹിച്ചു. ഡിസ്ട്രിക്ട് പുറത്തിറക്കിയ വർക്ക് ബുക്ക്, ഡയറക്ടറി മുഴുവൻ മെമ്പർമാർക്കും ഡിസ്ട്രിക്ട് ബുള്ളറ്റിൻ എഡിറ്റർ രഞ്ജിത്ത് രാഘവൻ കൈമാറി. ജോസഫ് മാത്യു, രാധാകൃഷ്ണൻ കെ, വിനോദ് പൊടിക്കളം, അനന്തൻ വി കെ, രാമചന്ദ്രൻ പി വി, പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. ശ്രീകണ്ഠാപുരം ക്ലബ്ബ് സെക്രട്ടറി സന്തോഷ് കുമാർ സ്വാഗതവും, വിമൻസ് ക്ലബ്ബ് സെക്രട്ടറി ഷീബ സന്തോഷ് നന്ദിയും പറഞ്ഞു. കുടുംബ സംഗമത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. ഭാരവാഹികൾ. ലചന സുരേന്ദ്രൻ (പ്രസിഡന്റ്), ഷീബ സന്തോഷ് (സെക്രട്ടറി), ലിജിന വിനോദ് കുമാർ (ട്രഷറർ )
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009