ശ്രീകണ്ഠാപുരം വാർത്തകൾ

മാതൃവേദി പൈസക്കരി മേഖല സാമുദായിക ശാക്തീകരണവർഷ ജ്വാല സംഘടിപ്പിച്ചു

പൈസക്കരി ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളം പരിപാടി ഉദ്ഘാടനം ചെയ്തു.

പരസ്യം

പയ്യാവൂർ: സീറോ മലബാർ മാതൃവേദി ഗ്ലോറിയ പൈസക്കരി മേഖലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 2026 സാമുദായിക ശാക്തീകരണ വർഷ ജ്വാല വെമ്പുവ ഹോളിക്രോസ് പള്ളിയിൽ നടന്നു. പൈസക്കരി ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളം പരിപാടി ഉദ്ഘാടനം ചെയ്തു. മാതൃവേദി മേഖല ഡയറക്ടർ ഫാ. ഡോ. ജേക്കബ് വെണ്ണായപ്പിള്ളിൽ ആമുഖ പ്രഭാഷണം നടത്തി. മേഖല പ്രസിഡന്റ് റീന കൈതയ്ക്കൽ അധ്യക്ഷത വഹിച്ചു.ഫാമിലി അപ്പോസ്തലേറ്റ് ഡയറക്ടർ ഫാ. ഡോ. ജോബി കോവട്ട് അമ്മമാർക്കായി ബോധവത്കരണ ക്ലാസ് നയിച്ചു. “അമ്മമാർ കൂട്ടായ്മയുടെ സംരക്ഷകർ” എന്ന വിഷയത്തെ ആസ്പദമാക്കി കുടുംബങ്ങളിലും സമൂഹത്തിലും അമ്മമാരുടെ ഉത്തരവാദിത്വവും പങ്കും അദ്ദേഹം വിശദീകരിച്ചു.മേഖല സെക്രട്ടറി ശ്രീജ സന്തോഷ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ നിത്യ ആദംപറമ്പിൽ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. മേഖല ആനിമേറ്റർ സിസ്റ്റർ അനിത എഒ പ്രസംഗിച്ചു. യോഗത്തിൽ നിയുക്ത പഞ്ചായത്ത് പ്രസിഡന്റ്, മുൻ പഞ്ചായത്ത് പ്രസിഡന്റുമാർ, വിശ്വാസ പരിശീലന രംഗത്ത് ഇരുപത് വർഷം സേവനം ചെയ്ത അധ്യാപകർ, മാതൃവേദി അംഗങ്ങളിൽ പഞ്ചായത്ത് മെംബർമാരായി തെരഞ്ഞെടുക്കപ്പെട്ടവർ,ക്രാഫ്റ്റ് വർക്കിൽ മികവ് തെളിയിച്ച വെമ്പുവ ഇടവകാംഗമായ ഡെന്റിമോൾ,സിൽവർ ജൂബിലി ആഘോഷിക്കുന്ന വെമ്പുവ യൂണിറ്റ് ഡയറക്ടർ ഫാ. ഡോ. ജിനു വടക്കേമുളഞ്ഞനാൽ, മാതൃവേദി അതിരൂപത ആനിമേറ്റർ സിസ്റ്റർ ലിൻഡ സിഎച്ച്എഫ് എന്നിവരെ ആദരിച്ചു. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം