ശ്രീകണ്ഠാപുരം വാർത്തകൾ

കുടിയേറ്റ മ്യൂസിയം വളപ്പിൽ വ്യാപാരികൾ തണൽ മരങ്ങൾ നട്ടു

കേരള വ്യാപാരി വ്യവസായി സമിതി ചെമ്പന്തൊട്ടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചെമ്പന്തൊട്ടിയിലെ ബിഷപ്പ് വള്ളോപ്പിള്ളി സ്മാരക കുടിയേറ്റ മ്യൂസിയം പരിസരത്ത് തണൽമരങ്ങൾ നട്ടുപിടിപ്പിച്ചപ്പോൾ.

പരസ്യം

പയ്യാവൂർ: കേരള വ്യാപാരി വ്യവസായി സമിതി ചെമ്പന്തൊട്ടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചെമ്പന്തൊട്ടിയിലെ ബിഷപ്പ് വള്ളോപ്പള്ളി സ്മാരക കുടിയേറ്റ മ്യൂസിയം പരിസരത്ത് തണൽമരങ്ങൾ നട്ടുപിടിപ്പിച്ചു. വൃക്ഷത്തൈ നടീലിന് ശേഷം ചേർന്ന സമിതിയുടെ എക്സിക്യൂട്ടീവ് യോഗം നിലവിൽ മന്ദഗതിയിലായിരിക്കുന്ന മ്യൂസിയം മതിലിന്റെയും കവാടത്തിന്റെയും നിർമാണപ്രവർത്തനങ്ങൾ എത്രയും വേഗത്തിൽ പൂർത്തിയാക്കണമെന്ന് അധികൃതരോടാവശ്യപ്പെട്ടു. മ്യൂസിയം കവാടത്തിൽ സ്ഥാപിക്കാൻ നിശ്ചയിച്ചിട്ടുള്ള ബിഷപ്പ് മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളിയുടെ പ്രതിമ കാലതാമസമില്ലാതെ സ്ഥാപിക്കണമെന്നതാണ് പ്രധാന ആവശ്യം. ഇതോടൊപ്പം മുമ്പ് പ്രഖ്യാപിച്ചിരുന്നതുപോലെ കുടിയേറ്റക്കാരുടെ അതിജീവനത്തിന്റെയും കാർഷിക മുന്നേറ്റത്തിൻ്റെയും കഥ പറയുന്ന ജീവസുറ്റ ശിൽപ്പങ്ങൾ, അന്നത്തെ ജീവിത പശ്ചാത്തലം, പരമ്പരാഗത കെട്ടിടങ്ങൾ, ഏറുമാടങ്ങൾ കൃഷിരീതികൾ എന്നിവയുടെ മാതൃകകൾ, ആധുനിക ഓഡിയോ സംവിധാനങ്ങളും, . പാർക്കും ഉൾപ്പെടുന്ന രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾക്കായി സർക്കാർ ഭാഗത്തുനിന്ന് അടിയന്തര നടപടികൾ ഉണ്ടാകണമെന്നും യോഗം അഭ്യർത്ഥിച്ചു. മ്യൂസിയം കവാടത്തിന് മുന്നിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചെമ്പന്തൊട്ടി സെൻ്റ് ജോർജ് പള്ളി കോടികൾ വിലമതിക്കുന്ന സ്ഥലം വിട്ടുനൽകിയത് നാടിന്റെ വികസനത്തിന് വേണ്ടിയാണ്. അതിനാൽ മുകളിൽ പറഞ്ഞ ആവശ്യങ്ങൾ ഉടനടി നടപ്പിലാക്കിയാൽ മാത്രമേ മ്യൂസിയത്തിൻ്റെ പ്രവർത്തനം വഴി ജനങ്ങൾക്ക് ഗുണകരമായ നാടിൻ്റെ വികസനം യഥാർത്ഥ്യമാകൂ എന്നും യോഗം അഭിപ്രായപ്പെട്ടു. തണൽമരങ്ങൾ നട്ടുപിടിപ്പിക്കുന്ന ചടങ്ങിലും തുടർന്ന് നടന്ന യോഗത്തിലും വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡൻ്റ് മാത്യു പടിയറ, സെക്രട്ടറി ആന്റണി കടുപ്പിൽ, എക്സിക്യൂട്ടീവ് മെംബർ മാരായ ഷിന്റു വർഗീസ്, വിനോദ് വെട്ടുകല്ലിങ്കൽ, ബെന്നറ്റ് ഫ്രാൻസിസ്, ഷിജു ചിറ്റാട്ട് എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം