
മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി സെക്രട്ടറി റവ. ഫാ.ജിബിൽ കുഴിവേലിൽ കുന്നശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി
പയ്യാവൂർ:മടമ്പം പി.കെ. എം. കോളേജ് ഓഫ് എഡ്യൂക്കേഷൻ സ്ഥാപക രക്ഷാധികാരിയും കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയുമായിരുന്ന മാർ കുര്യാക്കോസ് കുന്നശ്ശേരിയുടെ ഒൻപതാം ചരമവാർഷികത്തോടനുബന്ധിച്ചു കുന്നശ്ശേരി അനുസ്മരണവും എൻഡോവ്മെന്റ് വിതരണവും നടത്തി. കോളേജ് വീഡിയോ കോൺഫറൻസ് ഹാളിൽ വച്ചു നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ. പ്രശാന്ത് മാത്യു അധ്യക്ഷത വഹിച്ചു. മലബാർ സോഷ്യൽ സർവീസ് സൊസൈറ്റി സെക്രട്ടറി റവ. ഫാ.ജിബിൽ കുഴിവേലിൽ കുന്നശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി. സ്റ്റാഫ് അസോസിയേഷൻ ഏർപ്പെടുത്തിയ മാർ കുന്നശ്ശേരി എൻഡോവ്മെന്റ് വിതരണവും നിർവഹിച്ചു . നാച്ചുറൽ സയൻസ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ശ്രീമതി.ജോമോൾ ജോസ്, മുൻ സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി ശ്രീ. ജോബി മാത്യു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സ്റ്റാഫ് അസോസിയേഷൻ സെക്രട്ടറി രാജേഷ് കെ. ജെ.യോഗത്തിന് സ്വാഗതവും യൂണിയൻ ചെയർപേഴ്സൺ അരുൺ കെ.നന്ദിയും പറഞ്ഞു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009