
ഈ വർഷത്തെ യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 109-ാം റാങ്കും കേരളത്തിൽ രണ്ടാം റാങ്കും നേടി നാടിന്റെ അഭിമാനമായി മാറിയ അജയ് ആർ രാജ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
പയ്യാവൂർ: വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കായുള്ള അനുമോദന ചടങ്ങും മെറിറ്റ് ഡേയും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ഈ വർഷത്തെ യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 109-ാം റാങ്കും കേരളത്തിൽ രണ്ടാം റാങ്കും നേടി നാടിന്റെ അഭിമാനമായി മാറിയ അജയ് ആർ രാജ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ‘Interact with Ajay R Raj’ എന്ന പേരിൽ സ്കൂളിലെ വിദ്യാർത്ഥികളുമായി അദ്ദേഹം നടത്തിയ പ്രചോദനാത്മകമായ സംവാദ പരിപാടി മെറിറ്റ് ഡേയുടെ പ്രധാന ആകർഷണമായി മാറി. പ്രിൻസിപ്പൽ റിൻസി ജോസഫ് സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ ഫാ. ഡോ. തോമസ് തെങ്ങുംപള്ളിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നടുവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി സജി പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടി സ്കൂളിന്റെ പെരുമ ഉയർത്തിയ പ്രതിഭകൾക്കുള്ള അനുമോദനവും പുരസ്കാര സമർപ്പണവും ചടങ്ങിൽ വെച്ച് നടന്നു. ചടങ്ങിൽ നടുവിൽ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ രാജൻ സി. സി, സ്കൂൾ പിടിഎ പ്രസിഡന്റ് സുനിൽ കീഴാരം, ഹെഡ്മാസ്റ്റർ ബിജു സി. എബ്രഹാം, റിട്ട. പ്രിൻസിപ്പൽ സജി ജോർജ്ജ്, മദർ പിടിഎ പ്രസിഡന്റ് ലിബി വിനോ, അധ്യാപക പ്രതിനിധി ജിമ്മി തോമസ് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ മറുപടി പ്രസംഗത്തിൽ വിദ്യാർത്ഥി പ്രതിനിധി ആദിത്യൻ സുനിൽ സ്കൂളിനും അധ്യാപകർക്കും നന്ദി രേഖപ്പെടുത്തി. സ്റ്റാഫ് സെക്രട്ടറി ചെസിൻ വി. മാത്യു ചടങ്ങിന് നന്ദി പറഞ്ഞു ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009