ശ്രീകണ്ഠാപുരം വാർത്തകൾ

‘തൂഫാൻ’ കാമ്പെയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു ലഹരിവിരുദ്ധ പ്രതിജ്ഞ നടത്തി

ഗ്രാമസ്വരാജ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ‘പൂമരം വിജയോത്സവ’ത്തിൽ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുന്നു.

പരസ്യം

പയ്യാവൂർ : ഗ്രാമസ്വരാജ് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘പൂമരം വിജയോത്സവ’ത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ പ്രതിജ്ഞ നടത്തി. ലഹരിയോട് ‘നോ’ പറയുക എന്ന ആശയത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ‘തൂഫാൻ’ കാമ്പെയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു ലഹരി വിരുദ്ധ പ്രതിജ്ഞാ ചടങ്ങ് നടത്തിയത്. കണ്ണൂർ നായനാർ അക്കാദമി ഹാളിൽ ആയിരത്തിൽപരം വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടി അസിസ്റ്റൻ്റ് കളക്ടർ എസ്. സ്വാതി ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ അധ്യക്ഷത വഹിച്ചു. ഡോ. കെ.വി. സുജിത്ത്, മഹേഷ് വർമ, വോൾഗ പള്ള്യൻ, സഞ്ജന രാജീവൻ, ഷാഹിർ ജാഫർ, രേഖ സജയ്, സി.പി. ശ്രീകല, എ. ലസി, ഷാജി കാട്യത്ത്, പ്രിയ വൈജേഷ്, എ.എൻ. പ്രസീത്, ദിവ്യ സജയ്, വന്ദന പ്രസീദ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം