ശ്രീകണ്ഠാപുരം വാർത്തകൾ

കുട്ടികളുടെ സംരക്ഷണത്തിനായുള്ള സമഗ്രനിയമം ഇന്ത്യയിലും വേണം: കത്തോലിക്ക കോൺഗ്രസ്

വിദേശരാജ്യങ്ങളിൽ ഉള്ളതുപോലെ സമഗ്രവും കർശനവുമായ നിയമങ്ങൾ ഇന്ത്യയിലും നടപ്പാക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി ആവശ്യപ്പെട്ടു

പരസ്യം

പയ്യാവൂർ: .ശിശുക്കളെയും കുട്ടികളെയും പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിലൂടെയും മറ്റ് മാധ്യമങ്ങളുടെയും പ്രചരിക്കുന്ന ഈ കാലഘട്ടത്തിൽ അതിനു തടയിടാൻ വിദേശരാജ്യങ്ങളിൽ ഉള്ളതുപോലെ സമഗ്രവും കർശനവുമായ നിയമങ്ങൾ ഇന്ത്യയിലും നടപ്പാക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി ആവശ്യപ്പെട്ടു. അടുത്തകാലത്തായി ഇത്തരം നിരവധി വാർത്തകൾ സോഷ്യൽ മീഡിയ, പത്ര മാധ്യമങ്ങൾ എന്നിവയിലൂടെ വന്നുകൊണ്ടിരിക്കുന്നത് വളരെയേറെ ആശങ്കയുളവാക്കുന്ന കാര്യമാണ്. ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഒരു രാജ്യത്ത് ശിശുക്കളും കുട്ടികളും പീഡനം അനുഭവിക്കുമ്പോൾ ഭരണാധികാരികളും മറ്റുള്ളവരും അത് ഒട്ടുംതന്നെ ഗൗരവത്തിലെടുക്കുന്നില്ലെന്ന യാഥാർത്ഥ്യം നാം മനസിലാക്കേണ്ടതുണ്ട്. വിദേശ രാജ്യങ്ങളിൽ ശിശുസംരക്ഷണ നിയമങ്ങൾ ശക്തമായതുകൊണ്ട് അവിടെ ഇത്തരം പ്രവണതകൾ കാണുന്നില്ല. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും അറിവിലും പരിഷ്കാരത്തിനും മുന്നിൽ നിൽക്കുന്ന നമ്മുടെ സംസ്ഥാനത്തും ഇത്തരം കുറ്റകൃത്യങ്ങൾ പതിവായി സംഭവിക്കുന്നതായാണ് കാണുന്നത്. ഇന്ന് സ്വന്തം വീടുകളിൽ പോലും ശിശുക്കളും കുട്ടികളും സുരക്ഷിതരല്ലായിരിക്കുന്നു. ഭാവി തലമുറയെ സംരക്ഷിക്കേണ്ട സർക്കാരുകൾ ഇക്കാര്യത്തിൽ സത്വര നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ യോഗം ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ട്രഷറർ ടോണി ജോസഫ് പുഞ്ചക്കുന്നേൽ, സെക്രട്ടറിമാരായ പിയൂസ് പറയീടം, ഷീജ കാറുകുളം, ബെന്നി പുതിയാംപുറം, അതിരൂപ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ട്രഷറർ സുരേഷ് ജോർജ്, വൈസ് പ്രസിഡൻ്റ് മാരായ ബെന്നിച്ചൻ മഠത്തിനകം, ഐ.സി. മേരി, ടോമി കണയങ്കൽ, ഷിനോ പാറയ്ക്കൽ, സെക്രട്ടറിമാരായ ജെയിംസ് ഇമ്മാനുവേൽ, ജോസഫ് കൊച്ച്കുന്നത്ത്പറമ്പിൽ, സിബി ജാതി കുളത്തിൽ, ജോസഫ് മാത്യു കൈതമറ്റം, ബിജു മണ്ഡപത്തിൽ, ബെന്നി ജോൺ, മാത്യു വള്ളോംകോട്ട്, ജോബി കുര്യൻ, ജോയ് പറമ്പിൽ, ആന്റോ തെരുവൻകുന്നേൽ, വിൽസൺ ചാക്കോ, ബ്രൂസിലിം മൂഴിയിൽ, ബിജു ഒറ്റപ്ലാക്കൽ, ജോർജ് കാനാട്ട് എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം