
പയ്യാവൂരിൽ നിന്ന് ഉപ്പുപടന്ന, വാതിൽമട വഴി കുഞ്ഞിപ്പറമ്പിലേക്ക് പുതുതായി സർവീസ് ആരംഭിച്ച ജനകീയ ബസിന് കുഞ്ഞിപ്പറമ്പിൽ ജോസ് മൗണ്ട് സെൻറ് ജോസഫ്സ് പള്ളി വികാരി ഫാ. ജോമി ജോസഫ് തൊട്ടിയിലിൻ്റെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് സ്വീകരണം നൽകിയപ്പോൾ.
പയ്യാവൂർ: കുഞ്ഞിപ്പറമ്പ് പ്രദേശവാസികൾ ദീർഘനാളുകളായി അനുഭവിച്ചുകൊണ്ടിരുന്ന യാത്രാക്ലേശത്തിന് പരിഹാരമായി പുതിയ ജനകീയ ബസ് സർവീസ് ആരംഭിച്ചു. പയ്യാവൂരിൽ നിന്ന് ഉപ്പുപടന്ന, വാതിൽമട വഴിയാണ് പുതിയ ബസ് സർവീസ്. ജോസ്മൗണ്ട് ഇടവക വികാരി ഫാ ജോമി ജോസഫ് തൊട്ടിയിലിൻ്റെ നേതൃത്തിൽ നാട്ടുകാർ ചേർന്ന് റിബൺ കെട്ടിയും പൂമാല ചാർത്തിയുമാണ് കുഞ്ഞിപ്പറമ്പിൽ ബസിന് സ്വീകരണം നൽകിയത്. വർഷങ്ങളായി ഒരു ബസുപോലും ഇല്ലാതിരുന്ന കുഞ്ഞിപ്പറമ്പിലേക്ക് പുതിയ ബസ് എത്തിയത് വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ, തൊഴിളികൾ ഉൾപ്പെടുന്ന നൂറുകണക്കിന് പ്രദേശവാസികൾക്ക് ഏറെ ആശ്വാസകരമായി. ബസിൻ്റെ ആദ്യട്രിപ്പിൽ യാത്രക്കാരായവർക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. ജനങ്ങളുടെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരം കാണാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് നാട്ടുകാർ. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009