ശ്രീകണ്ഠാപുരം വാർത്തകൾ

അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് വിനയായി; കൊട്ടിയൂരിൽ കിലോമീറ്ററുകളോളം വൻ ഗതാഗതക്കുരുക്കും ഭക്തജനത്തിരക്കും

നാളെ (ഞായറാഴ്ച) പ്രശസ്തമായ ഇളനീർ വയ്പ് ചടങ്ങും ഒപ്പം പൊതുഅവധിയും ആയതിനാൽ നാളത്തെ തിരക്ക് എങ്ങനെ നിയന്ത്രിക്കുമെന്ന ആശങ്കയിലാണ് പൊലീസും അധികൃതരും.

പരസ്യം

കൊട്ടിയൂർ: വൈശാഖ മഹോത്സവം നടക്കുന്ന കൊട്ടിയൂരിൽ ശനിയാഴ്ചയായ ഇന്ന് മലയാളി ഭക്തരുടെ വൻ ഒഴുക്കോടെ മലയോര ഹൈവേയും സമാന്തര പാതകളും മണിക്കൂറുകളോളം പൂർണ്ണമായി സ്തംഭിച്ചു. മേയ് 28-ന് ഉത്സവം ആരംഭിച്ച് ദർശന പുണ്യം തുടങ്ങിയെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ കർണാടകയിൽ നിന്നുള്ള ഭക്തരായിരുന്നു കൂടുതലായും എത്തിയിരുന്നത്. എന്നാൽ വീക്കെൻഡ് അവധി ദിവസമായ ഇന്ന് പുലർച്ചെ 3 മണി മുതൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ കൂട്ടത്തോടെ ഒഴുകിയെത്തിയതാണ് പെട്ടെന്നുള്ള തിരക്കിനും വൻ കുരുക്കിനും കാരണമായത്. രാവിലെ 10 മണിയോടെ കൊട്ടിയൂരിലേക്കുള്ള മൂന്ന് പ്രധാന പാതകളിലും കിലോമീറ്ററുകളോളം നീളത്തിലാണ് വാഹനങ്ങൾ കുടുങ്ങിക്കിടന്നത്. സന്നിധാനത്ത് ദർശനത്തിന് അനുഭവപ്പെടുന്ന താമസം, ഭക്തർ ദീർഘസമയം സന്നിധാനത്ത് തങ്ങുന്നത്, പുറത്തേക്ക് പോകാനുള്ള വഴികളുടെ കുറവ്, പാർക്കിങ് സൗകര്യങ്ങളുടെ അപര്യാപ്തത, കാൽനടയാത്രക്കാർക്കായി ഫുട്പാത്ത് ഇല്ലാത്ത അവസ്ഥ എന്നിവയെല്ലാം പ്രതിസന്ധിയുടെ ആക്കം കൂട്ടി. സന്നിധാനത്ത് നിന്നും കൊട്ടിയൂരിൽ നിന്നും പുറത്തേക്ക് പോകുന്ന വാഹനങ്ങളുടെ എണ്ണം കുറയുകയും അങ്ങോട്ടേക്ക് എത്തുന്നവരുടെ എണ്ണം വർദ്ധിക്കുകയും ചെയ്തതോടെ മലയോര മേഖല പൂർണ്ണമായും നിശ്ചലമായി. കഴിഞ്ഞ വർഷങ്ങളിൽ ദിവസങ്ങളോളം നീണ്ടുനിന്ന ഗതാഗത സ്തംഭനം ഈ വർഷം ഇതാദ്യമായാണ് കൊട്ടിയൂരിൽ ആവർത്തിക്കുന്നത്. നാളെ (ഞായറാഴ്ച) പ്രശസ്തമായ ഇളനീർ വയ്പ് ചടങ്ങും ഒപ്പം പൊതുഅവധിയും ആയതിനാൽ നാളത്തെ തിരക്ക് എങ്ങനെ നിയന്ത്രിക്കുമെന്ന ആശങ്കയിലാണ് പൊലീസും അധികൃതരും. കർണാടകയിൽ നിന്നുള്ള ഭക്തരുടെ വലിയ തോതിലുള്ള തിരക്കും ബഹളവും കാരണം കഴിഞ്ഞ ദിവസങ്ങളിൽ പ്രാദേശിക ഭക്തർ ദർശനത്തിനെത്താൻ മടിച്ചിരുന്നു. വർഷാവർഷം ഉണ്ടാകുന്ന ഈ കടുത്ത യാത്രാക്ലേശത്തിന് പ്രായോഗികമായ താല്ക്കാലിക പ്രതിവിധികൾ പോലും നടപ്പിലാക്കാതെ, വലിയ മാസ്റ്റർ പ്ലാനുകളുടെ പുറകെ മാത്രമാണ് ദേവസ്വവും സർക്കാരും പോകുന്നതെന്ന ആക്ഷേപം ശക്തമാണ്. പുതിയ സർക്കാർ ഇടപെട്ട് ഭക്തർക്കായി കൂടുതൽ പ്രായോഗികമായ ട്രാഫിക്-അടിസ്ഥാന സൌകര്യ പദ്ധതികൾ യുദ്ധകാലാടിസ്ഥാനത്തിൽ തയ്യാറാക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും തീർത്ഥാടകരും.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം