
IFPCO ചെമ്പംതൊട്ടി, കെ.എസ്.എസ് (KSS) മൈക്കിൾഗിരി, യുവശക്തി വായനശാല എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നാളെ (2026 ജൂൺ 7, ഞായറാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് മൈക്കിൾഗിരി വായനശാലയിൽ വെച്ച് സൌജന്യ മണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.
ചെമ്പംതൊട്ടി: IFPCO ചെമ്പംതൊട്ടി, കെ.എസ്.എസ് (KSS) മൈക്കിൾഗിരി, യുവശക്തി വായനശാല എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നാളെ (2026 ജൂൺ 7, ഞായറാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് മൈക്കിൾഗിരി വായനശാലയിൽ വെച്ച് മണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിന്റെ ഉദ്ഘാടനം കെ.എസ്.എസ്. ദേശീയ ട്രഷറർ ഡി.പി. ജോസ് നിർവ്വഹിക്കും. കെ.എസ്.എസ്. ജില്ലാ പ്രസിഡന്റ് കെ.ജെ. ചാക്കോ കൊന്നയ്ക്കൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. കെ.എസ്.എസ്. മൈക്കിൾഗിരി പ്രസിഡന്റ് എബ്രഹാം വഞ്ചിയിൽ സ്വാഗതവും, യുവശക്തി വായനശാലാ പ്രസിഡന്റ് മാനുവൽ ടി.പി. നന്ദിയും രേഖപ്പെടുത്തും. മണ്ണ് പരിശോധന ക്യാമ്പിന് പി.ഡി.എസ്. കോർഡിനേറ്റർ മേഘ പി.വി. നേതൃത്വം നൽകും. ക്യാമ്പിലേക്ക് കർഷകർ കൊണ്ടുവരുന്ന മണ്ണ് പരിശോധിച്ചുടൻ തന്നെ ഫലം ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പരിപാടിയിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും കാർഷിക ചെടികൾ സൌജന്യമായി വിതരണം ചെയ്യും. IFPCO-യുടെ ഷെയർ (ഓഹരി) എടുക്കാൻ താല്പര്യമുള്ള കർഷകർ ഫോട്ടോ, ആധാർ കാർഡ്, നികുതി രസീത് എന്നിവയുടെ പകർപ്പുകൾ കൂടെ കരുതേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009