
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ടിനു യോഹന്നാനും ഇന്ത്യൻ ഇൻ്റർനാഷണൽ അത് ലറ്റ് മെർലിൻ കെ. ജോസഫും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്.
ചെമ്പേരി : മലയോര മേഖലയുടെ കായികസ്വപ്ന സാക്ഷാത്കാരമായി ചെമ്പേരി ടൗണിനു സമീപം സജ്ജമാക്കിയ ഇൻഡോർ ടർഫ് ‘ചെമ്പേരി അരീന’ എന്ന പേരിൽ പ്രവർത്തനമാരംഭിച്ചു. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ടിനു യോഹന്നാനും ഇന്ത്യൻ ഇൻ്റർനാഷണൽ അത് ലറ്റ് മെർലിൻ കെ. ജോസഫും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. വരും തലമുറയുടെ കായിക മുന്നേറ്റം ലക്ഷ്യമാക്കുന്ന നൂതന സംരഭത്തെ എംഎൽഎ അഭിനന്ദിച്ചു. മനസും ശരീരരവും ശുദ്ധമാക്കി ആത്മസമർപ്പണം ചെയ്ത് അച്ചടക്കമുള്ള നാളത്തെ പ്രതിഭകളായി മാറുവാൻ ഓരോ കളിക്കാരനും ശ്രമിക്കണമെന്നും, മലയോര മണ്ണിൽ നിന്ന് മികച്ച കായിക താരങ്ങൾ ഉയർന്നുവരാൻ ചെമ്പേരി അരീന ഏറെ പ്രയോജനപ്പെടുന്നും ടിനു യോഹന്നാൻ അഭിപ്രായപ്പെട്ടു. മെർലിൻ കെ. ജോസഫ്, ഏരുവേശി പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് പരത്തനാൽ, ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ ഫാ.ഡോ. ജോർജ് കാഞ്ഞിരക്കാട്ട്, വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്പേരി യൂണിറ്റ് പ്രസിഡൻ്റ് സാബു മണിമല, ചെമ്പേരി അരീന ഡയറക്ടർമാരായ ജോജോ മാത്യു, എൽബിൻ ജോസ് എന്നിവർ പ്രസംഗിച്ചു. ടർഫിലെ ആദ്യ പ്രകടനമായി പതിനാറ് ടീമുകൾ മാറ്റുരച്ച സെവൻസ് ഫുട്ബോൾ ടൂർണമെൻ്റും നടന്നു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009