
പൂപ്പറമ്പ് വിശുദ്ധ അൽഫോൻസോ മരിയ ഫുസ്കോ പള്ളിയിൽ പത്ത് ദിവസത്തെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ. ജോർജ് കാഞ്ഞിരക്കാട്ട് കൊടിയേറ്റുന്നു.
ചെമ്പേരി: പൂപ്പറമ്പ് സെൻ്റ് അൽഫോൻസോ മരിയ ഫുസ്കോ പള്ളിയിൽ പത്ത് ദിവസത്തെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ. ജോർജ് കാഞ്ഞിരക്കാട്ട് കൊടിയേറ്റി തിരുസ്വരൂപ പ്രതിഷ്ഠയും നിർവഹിച്ചു. തുടർന്ന് വിശുദ്ധ കുർബാന, നൊവേന, തിരുശേഷിപ്പ് വണക്കം എന്നിവക്ക് ഫാ.അരുൺ പൂക്കുളത്തിൽ കാർമികത്വം വഹിച്ചു. 30 വരെ എല്ലാ ദിവസവും വൈകുന്നേരം 4.30 മുതൽ ആരാധന, ജപമാല പ്രാർത്ഥന, വിശുദ്ധ കുർബാന, നൊവേന എന്നിവയുണ്ടായിരിക്കും. ഫാ. ക്രിസ് കടക്കുഴിയിൽ, ഫാ. ഷോജിൻ കണിയാംകുന്നേൽ, ഫാ. അജേഷ് തുരുത്തേൽ, ഫാ. ലാസർ വരമ്പകത്ത്, റവ.ഡോ. ജിനു വടക്കേമുളഞ്ഞനാൽ, ഫാ. സിറിൽ ചെറുകര, ഫാ. ജെൻസൺ ലാസലേറ്റ് എന്നിവർ വിവിധ ദിവസങ്ങളിൽ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും. 31ന് വൈകുന്നേരം 4.30 ന് വാദ്യമേളങ്ങൾ. 5 ന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന, തിരുനാൾ സന്ദേശം എന്നിവക്ക് റവ ഡോ. അനീഷ് കൊട്ടുകാപ്പള്ളി കാർമികത്വം വഹിക്കും. തുടർന്ന് സെൻ്റ് സെബാസ്റ്റ്യൻസ് കപ്പേളയിലേക്ക് തിരുനാൾ പ്രദക്ഷിണവും, സമാപനാശീർവാദവും. ഫെബുവരി ഒന്നിന് രാവിലെ 9.30 ന് വാദ്യമേളങ്ങൾ. 10.30 ന് തലശേരി അതിരൂപത വൈസ് ചാൻസലർ ഫാ. സുബിൻ റാത്തപ്പള്ളിലിൻ്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന, നൊവേന, വചനസന്ദേശം എന്നിവ നടക്കും. തുടർന്ന് ലദീഞ്ഞ്, പ്രദക്ഷിണം, സമാപനാശീർവാദം, സ്നേഹവിരുന്ന് എന്നിവയോടെ ആഘോഷ പരിപാടികൾ സമാപിക്കും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009