
ഗ്രാമപഞ്ചായത്തിന്റെ ബഡ്‌സ് സ്കൂളിൽ 18 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികളെയും കൂടെ പ്രവേശിപ്പിക്കാൻ കഴിഞ്ഞദിവസം ചേർന്ന പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു
പയ്യാവൂർ: ഗ്രാമപഞ്ചായത്തിന്റെ ബഡ്‌സ് സ്കൂളിൽ 18 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികളെയും കൂടെ പ്രവേശിപ്പിക്കാൻ കഴിഞ്ഞദിവസം ചേർന്ന പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. ബഡ്‌സ് സ്കൂളിൽ അഞ്ചു വയസ്സ് മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളെയാണ് പ്രവേശിപ്പിക്കേണ്ടത്. 18 വയസ്സിന് മുകളിലുള്ളവർക്ക് വേണ്ടിയുള്ളത് ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററാണ്(ബിആർസി) എന്നാൽ പയ്യാവൂർ പഞ്ചായത്തിൽ ബിആർസി നിലവിലില്ല ഉള്ളത് ബഡ്‌സ് സ്കൂൾ മാത്രമാണ്.ബഡ്‌സ് സ്കൂളിന് അംഗീകാരവും ഇല്ലാത്ത സാഹചര്യമാണ് ബഡ്‌സ് സ്കൂളിൽ ബി ആർസി പഠിതാക്കളെ കൂടി ഉൾപ്പെടുത്തിയാൽ സ്കൂളിന് അംഗീകാരം ലഭിക്കാനുള്ള സാഹചര്യവും ഉണ്ടായിരുന്നില്ല ഇത് കൊണ്ടാണ് 18 വയസ്സിന് മുകളിലുള്ള കുട്ടികളെ പ്രവേശിപ്പിക്കേണ്ടതില്ല എന്ന് ഭരണസമിതി നേരത്തെ തീരുമാനിച്ചിരുന്നത് . ഇത് സംബന്ധിച്ച് കലക്ടർക്ക് പരാതി ലഭിച്ചതിനെ തുടർന്ന് കലക്ടർ പഞ്ചായത്തിനെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും വിളിച്ചു ചേർത്തു നടത്തിയ യോഗത്തിന്റെ തീരുമാനപ്രകാരമാണ് ബഡ്‌സ് സ്കൂളിൽ 18 വയസ്സിനു മുകളിൽ ഉള്ളവരെ ബി ആർ സി ഒരുങ്ങുന്നതുവരെ താൽക്കാലികമായി പ്രവേശിപ്പിക്കാൻ തീരുമാനിച്ചത്. ഇത് സംബന്ധിച്ച നിബന്ധനകൾ ഉൾപ്പെടുത്തി കളക്ടർ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. കലക്ടറുടെ ഉത്തരവ് ചർച്ച ചെയ്ത പഞ്ചായത്ത് ഭരണസമിതി ഉത്തരവിൻ പ്രകാരം 18 വയസ്സിന് മുകളിലുള്ള പഠിതാക്കളെ അവരുടെ രക്ഷിതാക്കളുടെ സമ്മതത്തോടുകൂടി പ്രവേശിപ്പിക്കാനും ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം എന്ന നിലയിൽ പയ്യാവൂരിൽ ബി ആർ സി(ബഡ്‌സ് റിഹാബിലിറ്റേഷൻ സെന്റർ) ആരംഭിക്കാനും തീരുമാനിച്ചു . ബഡ്സ് സ്കൂളിന്റെ സ്ഥലത്ത് നിർമ്മിച്ച ചപ്പാത്തി നിർമ്മാണ യൂണിറ്റ് അവിടെ നിന്നും മറ്റു സൗകര്യ പ്രദമായ സ്ഥലത്തേക്ക് നീക്കം ചെയ്ത് പ്രസ്തുത കെട്ടിടം നവീകരിച്ചു ബിആർസി ആരംഭിക്കുന്നതിനാണ് തീരുമാനം . ഇതിനായി അടിയന്തരമായി എസ്റ്റിമേറ്റ് തയ്യാറാക്കാൻ എൻജിനീയറിങ് വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ബി ആർ സി ആരംഭിക്കുന്നതിനായി സർവ്വേ നടത്തുന്നതിന് ഐസിഡിഎസ് സൂപ്പർ വൈസറെയും, വിശദമായ പദ്ധതി രേഖ തയ്യാറാക്കി ജില്ലാ ബഡ്‌സ് ഉപദേശക സമിതിക്ക് സമർപ്പിക്കുന്നതിന് കുടുംബശ്രീ സിഡിഎസിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.പയ്യാവൂർ പഞ്ചായത്തിൽ ബി ആർ സി എത്രയും പെട്ടെന്ന് തന്നെ തുടങ്ങുന്നതിനു വേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കാൻ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട് ബി ആർ സി യാഥാർഥ്യമാവുന്നതോടെ ബഡ്‌സ് സ്കൂളിന് അംഗീകാരം ലഭിക്കുന്നത് ഉൾപ്പെടെയുള്ള നിയമ പ്രശ്നങ്ങൾക്കും, പഠിതാക്കളുടെയും പരിശീലനാർത്ഥികളുടെയും പ്രശ്നങ്ങൾക്കും ശാശ്വത പരിഹാരം ആകുമെന്നാണ് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പ്രതീക്ഷ. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009