
ഡെങ്കിപ്പനി, എലിപ്പനി, വെസ്റ്റ് നൈല്‍ പനി, ജപ്പാൻ ജ്വരം, ഷിഗെല്ല, മറ്റു വയറിളക്കരോഗങ്ങള്‍, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ പകർച്ചവ്യാധികള്‍ക്കെതിരെ അതീവജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഡെങ്കിപ്പനി, എലിപ്പനി, വെസ്റ്റ് നൈല്‍ പനി, ജപ്പാൻ ജ്വരം, ഷിഗെല്ല, മറ്റു വയറിളക്കരോഗങ്ങള്‍, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ പകർച്ചവ്യാധികള്‍ക്കെതിരെ അതീവജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. പൊതുജനങ്ങളുടെ കൃത്യമായ ശ്രദ്ധയും ഉറവിടനശീകരണവുംവഴി മാത്രമേ രോഗവ്യാപനം തടയാൻ സാധിക്കൂവെന്നും ആരോഗ്യവകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു. *കൊതുകുജന്യ രോഗങ്ങള്‍ തടയാൻ* വെള്ളക്കെട്ടുകള്‍ ഒഴിവാക്കുക വീടിനകത്തും പുറത്തും (ചെടിച്ചട്ടികള്‍, ഫ്രിഡ്ജ്, എസി ട്രേകള്‍, ടയറുകള്‍, ചിരട്ടകള്‍ എന്നിവയില്‍) വെള്ളം കെട്ടിനില്‍ക്കാൻ അനുവദിക്കരുത്. പാത്രങ്ങള്‍ മൂടിവെയ്ക്കുക കുടിവെള്ളം സംഭരിക്കുന്ന പാത്രങ്ങള്‍ കൊതുകുവലയോ തുണിയോ ഉപയോഗിച്ച് മൂടുക. സുരക്ഷ ഉറപ്പാക്കുക കക്കൂസ് വെന്റ് പൈപ്പുകളില്‍ വലകെട്ടുക. ഉറങ്ങുമ്പോള്‍ കൊതുകുവലയോ കൊതുകുനാശിനികളോ ഉപയോഗിക്കുക. *പ്രതിരോധമരുന്ന്* മലിനജലവുമായി സമ്പർക്കത്തില്‍ വരുന്നവരും, ഓടകളിലും വെള്ളക്കെട്ടുകളിലും ജോലിചെയ്യുന്നവരും ആരോഗ്യ കേന്ദ്രങ്ങളില്‍നിന്ന് സൗജന്യമായി ലഭിക്കുന്ന ഡോക്സിസൈക്ലിൻ ഗുളികകള്‍ കഴിക്കുക. പേശിവേദനയോടുകൂടിയ കടുത്ത പനി ശ്രദ്ധിക്കുക. സ്വയംചികിത്സ അരുത് പനി ബാധിച്ചാല്‍ ഉടൻ ഡോക്ടറെ കാണുക. മലിനജലവുമായി സമ്പർക്കമുണ്ടായ വിവരം ഡോക്ടറോട് മറക്കാതെ പറയുക. തിളപ്പിച്ചാറിയ വെള്ളം കുടിവെള്ള സ്രോതസുകള്‍ അണുവിമുക്തമാക്കുക. തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കുക. *പാനീയ ചികിത്സ* വയറിളക്കം കണ്ടാല്‍ തുടക്കത്തില്‍തന്നെ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, ഒആർഎസ് എന്നിവ നല്‍കുക. *ഭക്ഷണശുചിത്വം* പഴകിയതും തണുത്തതുമായ ആഹാരം ഒഴിവാക്കുക. ഭക്ഷണസാധനങ്ങള്‍ എപ്പോഴും അടച്ചുസൂക്ഷിക്കുക. ഓർക്കുക… *ജലദോഷം, പനി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളെ നിസാരമായി കാണരുത്. സ്വയംചികിത്സ പൂർണമായും ഒഴിവാക്കി അടുത്തുള്ള ആരോഗ്യകേന്ദ്രത്തില്‍ ചികിത്സ തേടുക*.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009