
അലക്സ് നഗർ സത്യൻ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനശ്വര നടൻ സത്യൻ്റെ അമ്പത്തഞ്ചാം ചരമ വാർഷികദിന അനുസ്മരണത്തിൽ നിന്ന്.
അലക്സ്നഗർ: അനശ്വര നടൻ സത്യൻ്റെ അമ്പത്തഞ്ചാമത് ചരമവാർഷിക ദിനാചരണം അലക്സ് നഗർ സത്യൻ സ്മാരക വായനശാല ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്നു. സത്യൻ്റെ ഛായാചിത്രത്തിനു മുന്നിൽ നടത്തിയ പുഷ്പാർച്ചനക്ക് വായനശാല പ്രസിഡൻ്റ് എം. ബാലൻ നേതൃത്വം നൽകി. തുടർന്ന് നടന്ന പൊതുസമ്മേളനം വായനശാല മുൻ പ്രസിഡൻ്റ് കെ.വി.ഗോപാലൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻ്റ് എം. ബാലൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോബി മാത്യു ആമുഖ പ്രഭാഷണം നടത്തി വായനശാല വയോജന വേദി പ്രസിഡൻ്റ് ജോയി മുല്ലപ്പള്ളിൽ, വായനശാല ജോയിൻ്റ് സെക്രട്ടറി സജി കല്ലിടുക്കിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് സത്യൻ ഡോക്യുമെൻ്ററി പ്രദർശനവും നടന്നു ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009