
ആന്ധ്രപ്രദേശ് സർക്കാരിൻ്റെ ആയുഷ്മാൻ വകുപ്പ് വിശാഖപട്ടണത്ത് സംഘടിപ്പിച്ച മെഗാ യോഗാ പരിപാടിയിൽ പയ്യന്നൂർ സ്വാമിമുക്ക് സ്വദേശിനി കെ. പ്രമീളയ്ക്ക് ഗിന്നസ് വേൾഡ് റിക്കാർഡ്.
പയ്യാവൂർ: ആന്ധ്രപ്രദേശ് സർക്കാരിൻ്റെ ആയുഷ്മാൻ വകുപ്പ് വിശാഖപട്ടണത്ത് സംഘടിപ്പിച്ച മെഗാ യോഗാ പരിപാടിയിൽ പയ്യന്നൂർ സ്വാമിമുക്ക് സ്വദേശിനി കെ. പ്രമീളയ്ക്ക് ഗിന്നസ് വേൾഡ് റിക്കാർഡ്. ‘മോസ്റ്റ് പീപ്പിൾ പെർഫോമിംഗ് സൺ സല്യൂട്ടേഷൻ സൈമൾടേനിയസ് ലി’ (ഏറ്റവും കൂടുതൽ ആളുകൾ ഒരേസമയം സൂര്യനമസ്കാരം ചെയ്യുക) എന്ന വിഭാഗത്തിലാണ് ഈ നേട്ടം. പ്രമീളയുടെ ജീവിതത്തിലെ രണ്ടാമത്തെ ഗിന്നസ് റെക്കോർഡാണിത്. 2024-ൽ മൾട്ടി ടാലന്റ് വിഭാഗത്തിലായിരുന്നു ആദ്യ റെക്കോർഡ്. ആന്ധ്രപ്രദേശ് യൂണിവേഴ്സിറ്റി എൻജിനീയറിംഗ് കോളേജ് ഗ്രൗണ്ടിൽ 22,222 പേർ ഒന്നിച്ച് പങ്കെടുത്ത സൂര്യനമസ്കാര പ്രകടനത്തിലാണ് പ്രമീളയും ഭാഗമായത്. യോഗയ്ക്ക് പുറമെ കരാട്ടേ, കളരി എന്നിവയിലും പ്രാവീണ്യമുള്ള ഇവർ, വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഇതിൽ പരിശീലനം നൽകി വരുന്നുണ്ട്. ഇതിനകം നിരവധി ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് പുരസ്കാരങ്ങൾ നേടിയിട്ടുള്ള പ്രമീള, ആരോഗ്യകരമായ ജീവിതശൈലി സമൂഹത്തിലേക്ക് വ്യാപിപ്പിക്കുന്നതിൽ സജീവ പങ്കുവഹിക്കുന്നു. കേന്ദ്ര സർക്കാരിൻ്റെ 2026-ലെ ‘ആയുഷ് ഭാരത്’ അവാർഡിനായുള്ള പരിഗണനാ പട്ടികയിലും പ്രമീള ഇടംപിടിച്ചിട്ടുണ്ട്. ദുബായിൽ സ്വകാര്യ കമ്പനി ജീവനക്കാരനായ ബേബിയാണ് ഭർത്താവ്. വിദ്യാർത്ഥികളായ നിവേദ്, മാളവിക എന്നിവർ മക്കളാണ്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009