ശ്രീകണ്ഠാപുരം വാർത്തകൾ

കെഎസ്എസ് ജില്ലാ സമ്മേളനം നടത്തി

കിസാൻ സർവീസ് സൊസൈറ്റി (കെഎസ്എസ്) കണ്ണൂർ ജില്ലാ സമ്മേളനം ചെമ്പന്തൊട്ടി ഡ്രീം കാസിൽ ഓഡിറ്റോറിയത്തിൽ നടന്നു. കെഎസ്എസ് ദേശീയ ചെയർമാൻ ഡോ. ടി.എം. ജോസ് തയ്യിൽ ഉദ്ഘാടനം ചെയ്തു

പരസ്യം

ചെമ്പന്തൊട്ടി: കിസാൻ സർവീസ് സൊസൈറ്റി (കെഎസ്എസ്) കണ്ണൂർ ജില്ലാ സമ്മേളനം ചെമ്പന്തൊട്ടി ഡ്രീം കാസിൽ ഓഡിറ്റോറിയത്തിൽ നടന്നു. കെഎസ്എസ് ദേശീയ ചെയർമാൻ ഡോ. ടി.എം. ജോസ് തയ്യിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കെ.ജെ. ചാക്കോ കൊന്നയ്ക്കൽ അധ്യക്ഷത വഹിച്ചു. കെഎസ്എസ് ദേശീയ ട്രഷറർ ഡി.പി. ജോസ് മുഖ്യപ്രഭാഷണം നടത്തി. ഇൻഫാം സംസ്ഥാന വൈസ് പ്രസിഡൻ്റ് സ്കറിയ നെല്ലൻകുഴിയിൽ, ജില്ലാ ജനറൽ സെക്രട്ടറി ജോസഫ് പോൾ, ജില്ലാ ട്രഷറർ വിനോയ് ഫ്രാൻസീസ് എന്നിവർ പ്രസംഗിച്ചു. പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി മണ്ണ് പരിശോധനയുടെ പ്രാധാന്യത്തെക്കുറിച്ച് പിഡിഎസ് കോ ഓർഡിനേറ്റർ പി.വി. മേഘ ക്ലാസെടുത്തു. സൗജന്യ മണ്ണ് പരിശോധനയും നടന്നു. കെഎസ്എസ് മെംബർമാരുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ മൊമെൻ്റോ നൽകി അനുമോദിച്ചു. കെഎസ്എസിൻ്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി നിർധന കുടുംബത്തിൻ്റെ ഭവന നിർമാണ ധനസമാഹരണത്തിനുള്ള പായസ ചലഞ്ച് നടത്തി. ലൗസി ഫിലിപ്പ് നേതൃത്വം നൽകി. കെഎസ്എസ് കണ്ണൂർ ജില്ലാ കമ്മിറ്റി ഭാരവാഹികളായി കെ.ജെ. ചാക്കോ കൊന്നയ്ക്കൽ-പ്രസിഡൻ്റ്, ജോസഫ് പോൾ- ജനറൽ സെക്രട്ടറി, വിനോയ് ഫ്രാൻസിസ്- ട്രഷറർ എന്നിവരെ വീണ്ടും തെരഞ്ഞെടുത്തു. ജില്ലാ വനിതാ വിംഗ് ഭാരവാഹികളായി സൂസമ്മ ഓലിക്കര-പ്രസിഡൻ്റ് , ലിസ ടോമി- ജനറൽ സെക്രട്ടറി, സുചിത്ര മയ്യിൽ-ട്രഷറർ, കെഎസ്എസ് ശ്രീകണ്ഠപുരം നഗരസഭാ സമിതി ഭാരവാഹികളായി സണ്ണി കൊച്ചുപുരയ്ക്കൽ-പ്രസിഡൻ്റ്, ജനാർദ്ദനൻ കൊയ്‌ലി-ജനറൽ സെക്രട്ടറി, ജോയി കൊച്ചുപുരയ്ക്കൽ-ട്രഷറർ എന്നിവരെയും തെരഞ്ഞെടുത്തു. കെഎസ്എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ ഇൻഷുറൻസ്, മെഡിക്കൽ, സോളാർ എന്നിവയുടെ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം