
ക്യാമ്പിന്റെ സമാപന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും ഇരിക്കൂർ എംഎൽഎ അഡ്വക്കേറ്റ് സജീവ് ജോസഫ് നിർവഹിച്ചു.
ചപ്പാരപ്പടവ് : ചപ്പാരപ്പടവ് ഹൈസ്കൂൾ പ്ലസ് ടു വിദ്യാർത്ഥികൾക്കായി ഗുഡ് സമാരിറ്റൻ റീഹാബിലിറ്റേഷൻ ആൻഡ് ട്രെയിനിംഗ് സെന്റർ (GSRTC), തലവിൽ വച്ച് “സ്പാർക്ക് 2026” സമ്മർ ക്യാമ്പ് ഉജ്ജ്വലമായി സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഈ റസിഡൻഷ്യൽ ക്യാമ്പ് വിദ്യാർത്ഥികളുടെ സമഗ്ര വ്യക്തിത്വ വികസനത്തെ ലക്ഷ്യമിട്ട് ഉള്ളതായിരുന്നു ക്യാമ്പിന്റെ സമാപന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും ഇരിക്കൂർ എംഎൽഎ അഡ്വക്കേറ്റ് സജീവ് ജോസഫ് നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ ഗുഡ് സമരിതൻ സെന്റർ ഡയറക്ടർ ഫാദർ ബിനു പൈപ്പിള്ളി ഫാദർ അനന്തു വില്ലിഡും പാറയിൽ ഫാദർ ലിൻസൺ എങ്ങനെയാടൻ, ജോഷി കണ്ടെത്തിൽ, മാമുക്കാ കായക്കൂൽ, ടോമി, അജിൻ ഷിബു, ബർണാഡ് ജോസ് , റോബിൻ പീറ്റർ തുടങ്ങിയവർ സംസാരിച്ചു. ഈ ക്യാമ്പിന്റെ പ്രധാന ലക്ഷ്യം വിദ്യാർത്ഥികളുടെ നേതൃത്വക്ഷമത, ആത്മവിശ്വാസം, പഠനമികവ്, മാനസിക ആരോഗ്യം എന്നിവ വളർത്തുകയെന്നതാണ്. നേതൃത്വ പരിശീലനം ശാസ്ത്രീയ പഠന രീതികൾ പരീക്ഷാ തയ്യാറെടുപ്പ് മാർഗങ്ങൾ ഏകാഗ്രത വർദ്ധിപ്പിക്കുന്ന ധ്യാന രീതികൾ മൊബൈൽ ഉപയോഗ നിയന്ത്രണം സമയ നിയന്ത്രണം മൂല്യാധിഷ്ഠിത ജീവിതം ലഹരി വസ്തുക്കളുടെ ദോഷഫലങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണം ഇവ ക്ലാസുകൾ, ഗ്രൂപ്പ് പ്രവർത്തനങ്ങൾ, നാടകങ്ങൾ, ഇൻററാക്ടീവ് സെഷനുകൾ തുടങ്ങിയ വിവിധ സൃഷ്ടിപരമായ രീതികളിലൂടെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി കൊടുത്തു. ബർണാഡ് ജോസ് – മാസ്റ്റർ ട്രെയിനർ, ലൈഫ് കോച്ച്, സ്കിൽ ട്രെയിനർ, അജിൻ ഷിബു – യൂവ മനസ് (Youth Mental Health Initiative) സ്ഥാപകൻ, പ്രചോദന ട്രെയിനർ, റോബിൻ പീറ്റർ – ട്രെയിനർ, അധ്യാപകൻ, പ്രചോദന പ്രഭാഷകൻ, എന്നിവർ അടങ്ങിയ വിദഗ്ധ സംഘമാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.വിദ്യാർത്ഥികളുടെ അക്കാദമിക് മികവും ജീവിതമൂല്യങ്ങളും ഒരുപോലെ വളർത്താൻ ലക്ഷ്യമിട്ട ഈ ക്യാമ്പ്, പ്രദേശത്തെ വിദ്യാർത്ഥികൾക്കും, വിദ്യാഭ്യാസ മേഖലക്കും ഒരു പുതിയ മാതൃകയാകട്ടെ എന്ന് എംഎൽഎ ശ്രീ. സജീവ് ജോസഫ് തന്റെ പ്രസംഗത്തിൽ ഓർമിപ്പിച്ചു . 82 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009