
അന്താരാഷ്ട്ര നൃത്തവേദികളിൽ ശ്രദ്ധേയനായി മലയാളി താരം മാത്യു മേച്ചേരി
പയ്യാവൂർ: സ്ട്രീറ്റ്, അർബൻ ഡാൻസ് വിഭാഗങ്ങളിലെ ലോകത്തിലെതന്നെ ഏറ്റവും വലിയ മത്സരങ്ങളിലൊന്നായ ജിഡിഒ വേൾഡ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയതോടെ, അന്താരാഷ്ട്ര നൃത്തവേദികളിൽ ശ്രദ്ധേയനായി മലയാളി താരം മാത്യു മേച്ചേരി. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിപ് ഹോപ്പ് കലാകാരനും അസിസ്റ്റന്റ് കൊറിയോഗ്രാഫറുമായ മാത്യു കണ്ണൂർ തളിപ്പറമ്പ് സ്വദേശിയാണ്. ഒരു അസിസ്റ്റന്റ് കൊറിയോഗ്രാഫർ എന്ന നിലയിൽ നൃത്തത്തിന്റെ ഘടനയും ചലനങ്ങളും ആസൂത്രണം ചെയ്യുന്നതിൽ അദ്ദേഹം പുലർത്തിയ നേതൃപാടവവും സർഗാത്മകതയും സാങ്കേതിക മികവും ഏറെ പ്രശംസ നേടുകയുണ്ടായി. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മികച്ച ഹിപ് ഹോപ്പ് നർത്തകർ പങ്കെടുത്ത ജിഡിഒ വേൾഡ് ചാമ്പ്യൻഷിപ്പിൽ മാത്യുവിന്റെ നൃത്തത്തിലെ കൃത്യതയും സംഗീതാത്മകതയും വേറിട്ടതായിരുന്നു. നൃത്തപ്രകടനത്തിലെ ഭാവങ്ങളും സാങ്കേതിക മികവും തമ്മിലുള്ള സന്തുലിതാവസ്ഥ വിധികർത്താക്കളുടെയും കാണികളുടെയും പ്രത്യേക ശ്രദ്ധയാകർഷിച്ചു. ഇത് നർത്തകനെന്ന നിലയിലും കൊറിയോഗ്രാഫർ എന്ന നിലയിലും അദ്ദേഹത്തിന്റെ പ്രശസ്തി വർധിക്കാനുമിടയായി. ഈ വർഷം ആദ്യം നടന്ന ബിഡിഒ ഡാൻസ് ചാമ്പ്യൻഷിപ്പിൽ മാത്യു ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ഇന്ത്യയിൽ പഠിക്കുന്ന കാലത്ത് ദേശീയ തലത്തിലുള്ള മത്സരങ്ങളിൽ അദ്ദേഹം കൈവരിച്ച വിജയങ്ങളുടെ തുടർച്ചയാണിത്. ഹിപ് ഹോപ്പ് രംഗത്ത് തന്റേതായ ഒരു ശൈലി രൂപപ്പെടുത്താൻ മാത്യുവിന് സാധിച്ചിട്ടുണ്ട്. ചലനങ്ങളിലെ വ്യക്തതയും താളാത്മകമായ കൃത്യതയുമാണ് അദ്ദേഹത്തിന്റെ നൃത്തസംവിധാനത്തിന്റെ പ്രത്യേകത. അന്താരാഷ്ട്ര വേദികളിലെ അനുഭവങ്ങൾ തന്റെ കലാജീവിതത്തിലെ നിർണായക അധ്യായമെന്നാണ് മാത്യു പറയുന്നത്. ആഗോളതലത്തിലുള്ള വലിയ പ്രൊഡക്ഷനുകളുടെ ഭാഗമായത് നൃത്തസംവിധാനത്തിലെ സൂക്ഷ്മതയും ഒഴുക്കും കൂടുതൽ ആഴത്തിൽ മനസിലാക്കാൻ സഹായിച്ചുവെന്നും ഹിപ് ഹോപ്പിൽ പുതിയ പരീക്ഷണങ്ങൾ നടത്താൻ ഇത് പ്രചോദനമായതായും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഇംഗ്ലണ്ടിലെ മിൽട്ടൺ കെയ്‌ൻസിലുള്ള ’47 മാൻഹട്ടൻ ഹൗസിൽ’ താമസിക്കുന്ന മാത്യു, അന്താരാഷ്ട്ര വേദികളിൽ കൂടുതൽ സജീവമാകാനുള്ള ഒരുക്കത്തിലാണ്. ദേശീയ, അന്തർദേശീയ തലങ്ങളിൽ ലഭിച്ച അംഗീകാരങ്ങളിലൂടെ ഹിപ് ഹോപ്പ് നൃത്ത ലോകത്ത് വലിയ സ്വാധീനം ചെലുത്താൻ കഴിയുന്ന വാഗ്ദാനമായി മാറിയിരിക്കുകയാണ് മാത്യു. കേരള ഹൈക്കോടതിയിൽ സീനിയർ ഗവ. പ്ലീഡറായിരുന്ന പരേതനായ അഡ്വക്കേറ്റ് ജോർജ് മേച്ചേരി-എൽസമ്മ ദമ്പതികളുടെ മകനായ മാത്യുവിന്റെ സഹോദരി എലിസബത്തും കേരള ഹൈക്കോടതിയിൽ അഭിഭാഷകയായി പ്രവർത്തിച്ചിരുന്നു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009