
നിടുവാലൂർ ശ്രീ സോമേശ്വരി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം ഈ മാസം 21, 22, 23 തീയതികളിൽ ആഘോഷിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
ശ്രീകണ്ഠപുരം: നിടുവാലൂർ ശ്രീ സോമേശ്വരി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം ഈ മാസം 21, 22, 23 തീയതികളിൽ ആഘോഷിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. മൂന്ന് ദിവസങ്ങളിലായി ഭക്തിനിർഭരമായ ചടങ്ങുകളും വൈവിധ്യമാർന്ന കലാപരിപാടികളുമാണ് ഒരുക്കിയിരിക്കുന്നത്. 21-ന് ശനിയാഴ്ച: വൈകുന്നേരം 6 മണിക്ക് നിടുവാലൂർ വാരത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും സോമേശ്വരി ക്ഷേത്രത്തിലേക്ക് വർണ്ണശബളമായ കലവറ നിറയ്ക്കൽ ഘോഷയാത്ര നടക്കും. വിളക്കാട്ടം, താലപ്പൊലി, സഹസ്രവിളക്ക് എന്നിവ ഘോഷയാത്രയ്ക്ക് അകമ്പടിയേകും. 6.30-ന് ദീപാരാധനയും 7 മണിക്ക് നിറമാലയും പായസദാനവും നടക്കും. 22-ന് ഞായറാഴ്ച: വൈകുന്നേരം 6.30-ന് ദീപാരാധന. 6.45-ന് തിരുവത്താഴത്തിനുള്ള അരി അളക്കൽ ചടങ്ങ് നടക്കും. തുടർന്ന് 7-ന് നിറമാലയും 8 മണിക്ക് അന്നദാനവും ഉണ്ടാകും. രാത്രി തിരുവാതിര, വിവിധ നൃത്തങ്ങൾ എന്നിവ അരങ്ങേറും. 23-ന് തിങ്കളാഴ്ച: പ്രതിഷ്ഠാദിനമായ തിങ്കളാഴ്ച പുലർച്ചെ 5-ന് നടതുറക്കും. ഗണപതിഹോമം, ഉഷപൂജ, 9-ന് നവകപൂജ, 10.30-ന് പഞ്ചഗവ്യം എന്നിവ നടക്കും. വൈകുന്നേരം 5.30-ന് ശ്രീഭൂതബലി, ദീപാരാധന, രാത്രി 7-ന് തായമ്പക എന്നിവയുണ്ടാകും. 8 മണിക്ക് അന്നദാനത്തിന് ശേഷം 8.45-ന് തിരുനൃത്തം, അത്താഴപൂജ എന്നിവ നടക്കും. രാത്രി 10 മണിക്ക് മയ്യിൽ അഥീന അവതരിപ്പിക്കുന്ന ഫോക്ക് മെഗാ ഷോ ആഘോഷങ്ങൾക്ക് സമാപനം കുറിക്കും.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009