
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെവിവിഇഎസ്) ചെമ്പേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഏരുവേശി ഗ്രാമപഞ്ചായത്തിലെ മെംബർമാരെ ആദരിച്ചു.
ചെമ്പേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (കെവിവിഇഎസ്) ചെമ്പേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഏരുവേശി ഗ്രാമപഞ്ചായത്തിലെ മെംബർമാരെ ആദരിച്ചു. ചെമ്പേരി വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ കെവിവിഇഎസ് ചെമ്പേരി യൂണിറ്റ് പ്രസിഡൻ്റ് സാബു മണിമല അധ്യക്ഷത വഹിച്ചു. ശ്രീകണ്ഠപുരം മേഖലാ പ്രസിഡൻ്റ് ജോർജ് തോണിയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. ചെമ്പേരി ടൗണിന്റെ സൗന്ദര്യവത്ക്കരണവും ട്രാഫിക് പരിഷ്കരണങ്ങളും, മാർക്കറ്റിലെ പഞ്ചായത്ത് ബസ് സ്റ്റാൻഡിന്റെയും ഷോപ്പിംഗ് മാളിന്റെയും പ്രവൃത്തികളും ചെമ്പേരിയിലെ വ്യാപാരി സമൂഹത്തിൻ്റെ സഹകരണത്തോടെ ഉടൻ പൂർത്തിയാക്കുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജയശ്രീ ശ്രീധരൻ അറിയിച്ചു. പഞ്ചായത്തിൽ നിന്ന് വ്യാപാരികൾക്കുവേണ്ട എല്ലാ സഹായ സഹകരണങ്ങളും മുടക്കമില്ലാതെ ലഭ്യമാക്കുമെന്നും ടൗൺ വാർഡ് മെംബർ മേരി ഫ്രാൻസിസ് ഉറപ്പുനൽകി. കെവിവിഇഎസ് ചെമ്പേരിയുണിറ്റ് വൈസ് പ്രസിഡൻ്റ് സാജു മണ്ഡപത്തിൽ, സെക്രട്ടറി റെജി പവൻ, ട്രഷറർ രാജു ആൽബിൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എൻ.കെ. ശ്രീനാഥ്, സോജൻ കാരാമയിൽ, വാർഡ് മെംബർമാരായ ജോൺസൺ പുലിയുറുമ്പിൽ, അനീഷ് തോണക്കര, പൗളിൻ തോമസ് എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009