
നിരന്തരമായുള്ള അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ശ്രീകണ്ഠപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീകണ്ഠപുരം വൈദ്യുതി ഭവനിൽ മെഴുകുതിരിയും വിശറിയും നൽകി വത്യസ്തതയാർന്ന സമരം നടത്തി
പയ്യാവൂർ: നിരന്തരമായുള്ള അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ശ്രീകണ്ഠപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീകണ്ഠപുരം വൈദ്യുതി ഭവനിൽ മെഴുകുതിരിയും വിശറിയും നൽകി വത്യസ്തതയാർന്ന സമരം നടത്തി. പത്ത് വർഷമായി പവർ കട്ട് ഇല്ലാത്ത കേരളം എന്ന പരസ്യം ചെയ്യുന്ന സർക്കാർ ഇപ്പോഴത്തെ കൊടുംചൂടിലും തെരഞ്ഞെടുപ്പ് കഴിഞ്ഞത് മുതൽ അപ്രഖ്യാപിതമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹനൻ പറഞ്ഞു. വൈദ്യുതിഭവൻ്റെ മുന്നിൽ മെഴുകുതിരി കത്തിച്ചും കെഎസ്ഇബി ജീവനക്കാർക്ക് മെഴുകുതിരിയും തീപ്പെട്ടിയും കൂടാതെ വിശറിയും വിതരണം ചെയ്തുമായിരുന്നു യൂത്ത് കോൺഗ്രസിൻ്റെ പ്രതിഷേധം. യൂത്ത് കോൺഗ്രസ് ശ്രീകണ്ഠപുരം മണ്ഡലം പ്രസിഡൻ്റ് ജസീൽ കണിയാർവയൽ അധ്യക്ഷത വഹിച്ചു. മണ്ഡലം മുൻ പ്രസിഡൻ്റ് കെ.ബിജു,ചെങ്ങളായി മണ്ഡലം പ്രസിഡന്റ് ദീപേഷ്, ഷിജു കാവുമ്പായി എന്നിവർ പ്രസംഗിച്ചു. സിജോ മറ്റപ്പള്ളി. എ.കെ. ഇസ്മായിൽ, ടി.എൻ. പ്രമോദ്, ഗോൾഡ മാത്യു, സിന്ധു മധുസൂദനൻ, മേഴ്സി ബൈജു, ജിമ്മി ജോസഫ്, കെ. റുഖിയ, വി.വി. ലിഷ, റംഷാദ് പൊടിക്കളം എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009