ശ്രീകണ്ഠാപുരം വാർത്തകൾ

പയ്യാവൂരിൽ പോത്തുകളെ മോഷ്ടിക്കുന്ന സംഘം പിടിയിൽ

കർണാടക ഹാസൻ സ്വദേശികളായ അസ്ഗർ ഹുസൈൻ (36), ഇമ്രാൻ അലി (34) എന്നിവരെയാണ് പയ്യാവൂർ ഇൻസ്പെക്ടർ ടിങ്ക്വിൾ ശശിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

പരസ്യം

പയ്യാവൂർ : ജില്ലയുടെ വിവിധ ഭാഗങ്ങളിൽഅറവിനായി കൊണ്ടുവരുന്ന പോത്തുകളെ മോഷ്ടിക്കുന്ന അന്തർസംസ്ഥാന സംഘത്തിലെ രണ്ടുപേർ പയ്യാവൂർ പോലീസിന്റെ പിടിയിലായി. കർണാടക ഹാസൻ സ്വദേശികളായ അസ്ഗർ ഹുസൈൻ (36), ഇമ്രാൻ അലി (34) എന്നിവരെയാണ് പയ്യാവൂർ ഇൻസ്പെക്ടർ ടിങ്ക്വിൾ ശശിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പയ്യാവൂർ ചാച്ചമ്മ ജങ്ഷനിൽ പ്രവർത്തിക്കുന്ന ‘ഡെയ്‌ലി ഫ്രഷ്’ എന്ന സ്ഥാപനത്തിൽ നിന്ന് പോത്തിനെ മോഷ്ടിച്ച കേസിലാണ് നിർണ്ണായകമായ ഈ അറസ്റ്റ്. സമീപകാലത്തായി കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പോത്തുകളെ മോഷ്ടിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചു വരികയായിരുന്നു. തളിപ്പറമ്പ് മേഖലയിലും സമാനമായ രീതിയിൽ മോഷണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കർണാടക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘങ്ങളാണ് ഇതിനു പിന്നിലെന്ന സൂചനയെത്തുടർന്ന് തളിപ്പറമ്പ് പോലീസ് ഹാസനിലെത്തി പരിശോധന നടത്തിയിരുന്നു. തളിപ്പറമ്പ് എസ്.ഐ ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം അവിടെ നിന്ന് രണ്ടുപേരെ പിടികൂടി ചോദ്യം ചെയ്തെങ്കിലും തളിപ്പറമ്പിലെ മോഷണവുമായി ഇവർക്ക് ബന്ധമില്ലെന്ന് വ്യക്തമായി.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം