ശ്രീകണ്ഠാപുരം വാർത്തകൾ

കെ.പി. ഉഷയ്ക്കും രാമേശ്വരി അടൂരിനും ഗ്രാമസേവാ പുരസ്കാരം

ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ ‘കസ്തൂർബാ ഗാന്ധി ഗ്രാമസേവാ പുരസ്കാര’ത്തിന് പ്രമുഖ ഗാന്ധിമാർഗ പ്രവർത്തകരായ കെ.പി. ഉഷയെയും രമേശ്വരി അടൂരിനെയും തെരഞ്ഞെടുത്തു.

പരസ്യം

കണ്ണൂർ: ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ ‘കസ്തൂർബാ ഗാന്ധി ഗ്രാമസേവാ പുരസ്കാര’ത്തിന് പ്രമുഖ ഗാന്ധിമാർഗ പ്രവർത്തകരായ കെ.പി. ഉഷയെയും രമേശ്വരി അടൂരിനെയും തെരഞ്ഞെടുത്തു. 15,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ​ഡൽഹിയിലെ ചേരിനിവാസികൾക്കിടയിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അധ്യാപികയും ഇന്ത്യൻ സൊസൈറ്റി ഫോർ ലിറ്ററസി ഡവലപ്‌മെന്റ് ഡയറക്ടറുമാണ് കെ.പി. ഉഷ. പത്തനംതിട്ട അടൂർ സ്വദേശിനിയായ രമേശ്വരി ഗാന്ധിമാർഗത്തിലൂടെ ഗ്രാമീണ വികസനത്തിനും സ്ത്രീകളുടെ ഉന്നമനത്തിനും വേണ്ടി ദീർഘകാലമായി നടത്തിവരുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ഈ അംഗീകാരം.​ഗാന്ധിയൻ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ഗ്രാമങ്ങളിൽ നിശബ്ദ സേവനം അനുഷ്ഠിക്കുന്ന വനിതകളെ ആദരിക്കുന്നതിനായാണ് ഫൗണ്ടേഷൻ ഈ പുരസ്കാരം ഏർപ്പെടുത്തിയത്. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് മാർച്ച് രണ്ടിന് കണ്ണൂർ മഹാത്മ മന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ, സെക്രട്ടറി സഞ്ജന രാജീവൻ എന്നിവർ അറിയിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം