ശ്രീകണ്ഠാപുരം വാർത്തകൾ

ശാസ്ത്ര ദിനാഘോഷവും ‘സൈഫിയസ്റ്റ’ സമാപന സമ്മേളനവും സംഘടിപ്പിച്ചു

മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷനിൽ ഈ വർഷത്തെ ദേശീയ ശാസ്ത്ര ദിനാഘോഷവും ഒരു വർഷം നീണ്ടുനിന്ന ശാസ്ത്രദിനാഘോഷങ്ങളുടെ പരമ്പരയായ ‘സൈഫിയസ്റ്റ 2025-26’ ൻ്റെ സമാപനവും ശ്രീകണ്ഠപുരം നഗരസഭാ ചെയർമാൻ ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു

പരസ്യം

ശ്രീകണ്ഠപുരം : മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷനിൽ ഈ വർഷത്തെ ദേശീയ ശാസ്ത്ര ദിനാഘോഷവും ഒരു വർഷം നീണ്ടുനിന്ന ശാസ്ത്രദിനാഘോഷങ്ങളുടെ പരമ്പരയായ ‘സൈഫിയസ്റ്റ 2025-26’ ൻ്റെ സമാപനവും സംയുക്തമായി നടന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. എൻ.സി. ജെസി അധ്യക്ഷത വഹിച്ചു. ‘സൈഫിയസ്റ്റ’ കോ ഓർഡിനേറ്ററും വൈസ് പ്രിൻസിപ്പലുമായ ഡോ. പ്രശാന്ത് മാത്യു ആമുഖ പ്രഭാഷണം നടത്തി. ശ്രീകണ്ഠപുരം നഗരസയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ചെയർമാൻ ഇ.വി. രാമകൃഷ്ണൻ, വാർഡ് കൗൺസിലർ ബിജു തോമസ് എന്നിവരെ ആദരിച്ചു. ശാസ്ത്ര ദിനാഘോഷം ഇ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യുണൈറ്റഡ് നേഷൻസ് എൻവയൺമെന്റ് പ്രോഗ്രാമിന്റെ (യുഎൻഇപി) ഭാഗമായ ഓസോൺ സെക്രട്ടേറിയേറ്റുമായി ചേർന്നുള്ള കോളജിന്റെ പങ്കാളിത്തത്തിന്റെ പ്രഖ്യാപനം നഗരസഭാ കൗൺസിലർ ബിജു തോമസ് നിർവഹിച്ചു. കോളജ് ഐക്യുഎസി കോ ഓർഡിനേറ്റർ ഡോ. വീണ അപ്പുക്കുട്ടൻ, കോളജ് യുയുസി അക്ഷര എസ്. മനോഹർ, കെ.കെ. ശ്രേയ എന്നിവർ പ്രസംഗിച്ചു. ശാസ്ത്രബോധവും സമൂഹിക ഉത്തരവാദിത്വവും വളർത്തുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി. നാലു സെഷനുകളിലായി നടന്ന ശാസ്ത്ര ദിനാഘോഷത്തിന്റെ പ്രധാന ആകർഷണം മുഖ്യാഥിതി ഡോ. എം.എ. ജോൺസൺ ആയിരുന്നു. പോളിയോ ബാധിതനായി ശാരീരിക വെല്ലുവിളികളെ നേരിട്ട വ്യക്തിയായ അദ്ദേഹം ജീവിതത്തിലെ നിരവധി പ്രതിസന്ധികളെയും പരിമിതികളെയും അതിജീവിച്ചാണ് ഗവേഷണ രംഗത്ത് തന്റെ സ്ഥാനം ഉറപ്പിച്ചത്. ലോകത്ത് ആദ്യമായി 230 വോൾട്ട് എസി ഉപയോഗിച്ച് എൽഇഡി ലൈറ്റിംഗ് സംവിധാനം വികസിപ്പിച്ചയാളും ദേശീയ പുരസ്കാര ജേതാവുമാണ് ഡോ. ജോൺസൺ. അധ്യാപക വിദ്യാർഥികളുമായി അദ്ദേഹത്തിൻ്റെ സംവാദവും, എൽഇഡി ലൈറ്റ് അസംബ്ലിംഗ് വർക്ക്ഷോപ്പും നടന്നു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം