ശ്രീകണ്ഠാപുരം വാർത്തകൾ

വേ​ന​ൽ മ​ഴ​യും കാ​റ്റും; മലയോരത്ത് വ്യാ​പ​ക​മാ​യ കൃ​ഷി​നാ​ശം. മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​യും ഒ​ടി​ഞ്ഞും വീ​ണ് നി​ര​വ​ധി വീ​ടു​ക​ളും ത​ക​ർ​ന്നു.

ചു​ണ്ട​പ്പ​റ​മ്പ്, പ്ടാ​രി, മാ​പ്പി​നി, നെ​ടു​ങ്ങോം, ഐ​ച്ചേ​രി, അ​ല​ക്സ്ന​ഗ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ര​വ​ധി​യി​ട​ങ്ങ​ളി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ഓ​ടെ പെ​യ്ത ക​ന​ത്ത മ​ഴ​യോ​ടൊ​പ്പം വീ​ശി​യ​ടി​ച്ച ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റി​ൽ വ്യാ​പ​ക​മാ​യ കൃ​ഷി​നാ​ശം. മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​യും ഒ​ടി​ഞ്ഞും വീ​ണ

പരസ്യം

ശ്രീകണ്ഠപുരം : ചു​ണ്ട​പ്പ​റ​മ്പ്, പ്ടാ​രി, മാ​പ്പി​നി, നെ​ടു​ങ്ങോം, ഐ​ച്ചേ​രി, അ​ല​ക്സ്ന​ഗ​ർ പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ര​വ​ധി​യി​ട​ങ്ങ​ളി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ഓ​ടെ പെ​യ്ത ക​ന​ത്ത മ​ഴ​യോ​ടൊ​പ്പം വീ​ശി​യ​ടി​ച്ച ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റി​ൽ വ്യാ​പ​ക​മാ​യ കൃ​ഷി​നാ​ശം. മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​യും ഒ​ടി​ഞ്ഞും വീ​ണ് നി​ര​വ​ധി വീ​ടു​ക​ളും ത​ക​ർ​ന്നു. പ്ടാ​രി​യി​ലെ ദേ​വ​ശേ​രി ഗോ​പി​യു​ടെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലെ ഷീ​റ്റു​ക​ൾ പൂ​ർ​ണ​മാ​യി കാ​റ്റി​ൽ പ​റ​ന്നു​പോ​യി. വീ​ട്ടി​ലെ സാ​ധ​ന സാ​മ​ഗ്രി​ക​ളെ​ല്ലാം ന​ന​ഞ്ഞു ന​ശി​ച്ചു. ദേ​വ​ശേ​രി ര​വീ​ന്ദ്ര​ൻ, സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. മ​റ്റു പ​ല​രു​ടെ​യും വീ​ടു​ക​ൾ​ക്ക് പ​ല​വി​ധ നാ​ശ​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ണ്ട്. പ​റ​മ്പ​ൻ​മാ​ര​ക​ത്ത് പാ​ത്തു​മ്മ​യു​ടെ വീ​ടി​ന്‍റെ മു​ക​ളി​ൽ തെ​ങ്ങ് വീ​ണു മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു. കാ​ളി​യാ​നി ജി​ൻ​സി​ന്‍റെ റ​ബ​ർ തോ​ട്ടം പൂ​ർ​ണ​മാ​യി ന​ശി​ച്ചു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ടി​ന്‍റെ മു​ക​ളി​ലും മ​രം പൊ​ട്ടി​വീ​ണു. പ്ര​ദേ​ശ​ത്തെ നി​ര​വ​ധി വൈ​ദ്യു​ത തൂ​ണു​ക​ളും എ​ച്ച്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള വൈ​ദ്യു​ത ലൈ​നു​ക​ളും മ​ര​ങ്ങ​ൾ വീ​ണ് പാ​ടെ ത​ക​ർ​ന്ന നി​ല​യി​ലാ​ണു​ള്ള​ത്. ഇ​വ പു​ന​സ്ഥാ​പി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ വേ​ണ്ടി​വ​രു​മെ​ന്നാ​ണ് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. അ​ല​ക്സ് ന​ഗ​ർ: ശ​ക്ത​മാ​യ കാ​റ്റി​ൽ മ​രം വീ​ണ് അ​ല​ക്സ്ന​ഗ​ർ തൂ​ക്കുപാ​ലം ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ഏ​താ​നും ഷീ​റ്റു​ക​ൾ ഇ​ള​കി​യ നി​ല​യി​ലാ​ണ്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ വീ​ശി​യ​ടി​ച്ച കാ​റ്റി​ലാ​ണ് മ​രം പ​ഴ​യ പാ​ല​ത്തി​ൽ വീ​ണ​ത്. ച​രി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ അ​ല​ക്സ് ന​ഗ​ർ തൂ​ക്കു​പാ​ല​ത്തി​ന്‍റെ ഒ​രു ഭാ​ഗ​മാ​ണ് മ​രം ക​ട​പു​ഴ​കി വീ​ണ​തോ​ടെ ത​ക​ർ​ന്ന​ത്. പു​തുത​ല​മു​റ​യു​ടെ റീ​ൽ​സ് ലൊ​ക്കേ​ഷ​നും ഇ​ത് തി​രി​ച്ച​ടി​യാ​യി. ഈ ​പാ​ലം ഇ​പ്പോ​ഴും നാ​ട്ടു​കാ​ർ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. മ​ട​മ്പം അ​ല​ക്സ്ന​ഗ​റി​ലെ കൈ​ത​ക്ക​നി​ര​പ്പേ​ൽ ടോ​മി മാ​ത്യു​വി​ന്‍റെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ശ​ക്ത​മാ​യ കാ​റ്റി​ൽ നി​ലം​പ​തി​ച്ചു. ആ​ർ​ക്കും പ​രി​ക്കി​ല്ല. ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റി​ൽ കാ​ർ​ഷി​ക വി​ള​ക​ൾ​ക്കും സാ​ര​മാ​യ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. ചെ​രി​ക്കോ​ട്ട് റ​ബ​ർ മ​രം വീ​ണ് വൈ​ദ്യു​തി ലൈ​നു​ക​ളും പോ​സ്റ്റും ത​ക​ർ​ന്നു. വൈ​ദ്യു​തി വി​ത​ര​ണ​വും നി​ല​ച്ചു. കാ​ഞ്ഞി​ലേ​രി​യി​ലെ പി. ​വി​നോ​ദി​ന്‍റെ വീ​ടി​നും കേ​ടു​പാ​ട് സം​ഭ​വി​ച്ചു. മ​ല​പ്പ​ട്ടം പ​ഞ്ചാ​യ​ത്തി​ലെ അ​ടി​ച്ചേ​രി​യി​ലും നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യി. വീ​ടു​ക​ൾ​ക്ക് മു​ക​ളി​ലും വൈ​ദ്യു​തി ലൈ​നി​ലും മ​ര​ങ്ങ​ൾ പൊ​ട്ടി​വീ​ണു. അ​ടി​ച്ചേ​രി​യി​ലെ പു​തി​യ​പു​ര​യി​ൽ ദേ​വി, അ​ബ്ദു​ൾ ഖാ​ദ​ർ, റാ​ബി​യ, ഷെ​രീ​ഫ, ഭാ​ർ​ഗ​വ​ൻ, സ​ഫി​യ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്കും കേ​ടു​പാ​ട് സം​ഭ​വി​ച്ചു. പ​യ്യാ​വൂ​ർ പാ​റ​ക്ക​ട​വി​ൽ ബെ​ന്നി​യു​ടെ വീ​ടി​നു മു​ക​ളി​ൽ മ​രം പൊ​ട്ടി വീ​ണ് വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ര​ണ്ടു മ​ര​മാ​ണ് വീ​ടി​ന് മു​ക​ളി​ലേ​ക്ക് പ​തി​ച്ച​ത്.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം