
മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷനിൽ സംഘടിപ്പിച്ച രണ്ടാം ഘട്ട സ്റ്റെം പരിശീലന ഏകദിന ശില്പശാല സൃഷ്ടി റോബോട്ടിക്സ് സിഇഒ സുനിൽ പോൾ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.
പയ്യാവൂർ: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സ്റ്റെം വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകി അധ്യാപകർക്കും അധ്യാപക വിദ്യാത്ഥികൾക്കുമായി സംഘടിപ്പിച്ച രണ്ടാംഘട്ട ഏകദിന ശില്പശാല മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷനിൽ നടന്നു. കോളജ് ഇൻസ്റ്റിറ്റ്യൂഷൻ ഇന്നോവേഷൻ കൗൺസിലിന്റെ (ഐഐസി) ആഭിമുഖ്യത്തിൽ സൃഷ്ടി റോബോട്ടിക്സുമായും, കൊച്ചി കെഎംഇഎ എഞ്ചിനീയറിംഗ് കോളജിലെ ഐഇഇഇഒഇഎസ് സ്റ്റുഡന്റ് ചാപ്റ്ററുമായും സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. റോബോട്ടിക്സ്, കോഡിംഗ്, ത്രിഡി പ്രിന്റിംഗ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളിൽ പരിശീലം നൽകാനാണ് ശിൽപ്പശാല നടത്തിയത്. പരിപാടിയുടെ റിസോഴ്സ് ലീഡായ സൃഷ്ടി റോബോട്ടിക്സ് സിഇഒ സുനിൽ പോൾ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. കോളജ് വീഡിയോ കോൺഫറൻസ് ഹാളിൽ നടന്ന ഉൽഘാടന ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ ഡോ.എൻ.സി.ജെസി അധ്യക്ഷത വഹിച്ചു. അധ്യാപക വിദ്യാർത്ഥി കെ.വി.മീര ആമുഖ പ്രഭാഷണം നടത്തി. എൻഇപി പശ്ചാത്തലത്തിൽ സ്റ്റെം വിദ്യാഭ്യാസം എന്ന വിഷയത്തിൽ കോഴ്സ് ഡയറക്ടർ ഡോ.പ്രശാന്ത് മാത്യു ക്ലാസെടുത്തു. 2024-26 വർഷത്തെ സ്റ്റെം മെന്റേർസ് അറ്റ് പികെഎം റിപ്പോർട്ട് ആഷ്ലി ജോസഫ്, സ്റ്റെം അറ്റ് സ്കൂൾസ് റിപ്പോർട്ട് എം.ഫാത്തിമത്തുൽ സുഹ്റ എന്നിവർ അവതരിപ്പിച്ചു. തുടർന്ന് സ്റ്റെം ലബോറട്ടറിയിൽ നടന്ന സാങ്കേതിക സെഷനിൽ സുനിൽ പോളിന്റെയും കോളേജിലെ സ്റ്റെം മെൻ്റർമാരുടെയും നേതൃത്വത്തിൽ അധ്യാപക വിദ്യാർഥികൾക്കായി ഹാൻഡ്സ്-ഓൺ പരിശീലനം നൽകി. സമാപന ചടങ്ങിൽ സ്റ്റെം മെന്റേർസ് അറ്റ് പികെഎം 2024-26 ബാച്ചിലെ വിദ്യാർത്ഥികളെ ആദരിച്ചു. സ്റ്റെം അറ്റ് സ്കൂൾ കോഓർഡിനേറ്റർ സോണിമ കൃഷ്ണൻ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009