ശ്രീകണ്ഠാപുരം വാർത്തകൾ

തദ്ദേശ തെരഞ്ഞെടുപ്പ്: യൂത്ത് കോൺഗ്രസ് പ്രമേയം പാസാക്കി  

ത്രിതല പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കണമെന്നതാണ് പ്രമേയത്തിലെ പ്രധാന ആവശ്യം.

പരസ്യം

പയ്യാവൂർ: ആസന്നമായ തദ്ദേശ – ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കി. ത്രിതല പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കണമെന്നതാണ് പ്രമേയത്തിലെ പ്രധാന ആവശ്യം. അധികാരം തങ്ങളുടെ ജന്മാവകാശമായി കരുതി തെരഞ്ഞെടുപ്പ് രംഗത്ത് വർഷങ്ങളായി നിലനിൽക്കുന്നവരെ മാറ്റി നിർത്തി രാഷ്ട്രീയ സമരങ്ങളിലൂടെ പോലീസ് മർദ്ദനങ്ങളും ജയിൽവാസവുമൊക്കെ അനുഭവിച്ചുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കാണ് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ അവസരം നൽകേണ്ടതെന്ന് പ്രമേയത്തിൽ പറയുന്നു. യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷരായ പി.സി.വിഷ്ണുനാഥും ഷാഫി പറമ്പിലും ഉൾപ്പെടുന്ന ടീം കെപിസിസി നേതൃത്വത്തിലുള്ളപ്പോൾ ഒരു നയംമാറ്റം തീർച്ചയായും യൂത്ത് കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. പുതുതലമുറയാേട് ഏറ്റവും കൂടുതൽ സംവേദനശേഷിയുള്ളതും മുൻതലമുറയിൽ നിന്ന് പുതുതലമുറയിലേക്കുള്ള പാലമായി പ്രവർത്തിക്കുന്നതും യുവജനങ്ങളാണെന്ന യാഥാർത്ഥ്യം തദ്ദേശ തെരഞ്ഞെെടുപ്പ് വേളയിൽ പരിഗണിക്കേണ്ടതാണെന്നും ചൂണ്ടിക്കാട്ടുന്നു. പ്രമേയത്തിലെ ആവശ്യങ്ങൾ കോൺഗ്രസ് നേതൃത്വം പരിഗണിക്കണമെന്നും  അല്ലാത്തപക്ഷം തിരുത്തൽ ശക്തിയാകണമെങ്കിൽ തിരുത്താനും കലഹിക്കേണ്ടിടത്ത് കലഹിക്കാനും യൂത്ത് കോൺഗ്രസ് തയാറാകുമെന്നും പ്രമേയത്തിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഉളിക്കൽ ജവഹർ ഭവനിൽ ചേർന്ന യോഗത്തിൽ യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് പ്രിൻസ് പി.ജോർജ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രഞ്ജി അറബി പ്രമേയം അവതരിപ്പിച്ചു. തുടർന്ന് യോഗം ഏകകണ്ഠേന പ്രമേയം പാസാക്കി.   ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം