
വിമൽജ്യോതി എൻജിനീയറിങ് കോളേജിന് മുൻപിൽ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു
വിമൽജ്യോതി എൻജിനീയറിങ് കോളേജിന് മുൻപിൽ മലയോര ഹൈവേയിൽ എരുവേശ്ശി ഗ്രാമപഞ്ചായത്തിന്റെയും, കുടിയാൻമല പോലീസിന്റെയും നേതൃത്വത്തിൽ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു. 3000ലധികം കുട്ടികൾ പഠിക്കുന്ന കുടിയേറ്റ മേഖലയിലെ പ്രമുഖ സ്ഥാപനമാണ് വിമൽജ്യോതി എൻജിനീയറിങ് കോളേജ്. രാവിലെയും, വൈകിട്ടും, ഉച്ചസമയത്തും കോളേജിനു മുൻവശത്ത് മലയോര ഹൈവേയിൽ വൻ ഗതാഗതക്കുരുക്കാണ് രൂപപ്പെടുന്നത്. ഇരുപതിലധികം, ബസുകളും കുട്ടികളുടെയും സ്റ്റാഫ് അംഗങ്ങളുടെയും മാതാപിതാക്കളുടെയും വാഹനങ്ങൾ ഉൾപ്പെടെ രണ്ടായിരത്തിലധികം വാഹനങ്ങൾ ആണ് മെയിൻ റോഡിലേക്ക് ഇരുവശങ്ങളിൽ നിന്നുമായി കയറുന്നത്. കൂടാതെ നിരന്ന റോഡ് ആയതിനാൽ ഹൈവേയിലൂടെ കടന്നു വരുന്ന വാഹനങ്ങൾ അമിത വേഗത്തിൽ വരുവാനുള്ള സാധ്യതയും ഉണ്ട്. ഇത്തരത്തിൽ നിരവധി വലുതും ചെറുതുമായ അപകടങ്ങൾ ഉണ്ടായ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് കോളേജ് അധികാരികളുടെ അഭ്യർത്ഥന മാനിച്ച് എരുവേശ്ശി ഗ്രാമപഞ്ചായത്തിന്റെയും കുടിയാൻമല പോലീസിന്റെയും നേതൃത്വത്തിൽ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചത്. കോളേജിനോട് ചേർന്ന് ഇന്ന് പ്രവർത്തനമാരംഭിച്ച എസ്&പി ഫ്യൂൽസ് ആണ് ഇത് നിർമ്മിച്ചു നൽകിയിരിക്കുന്നത്. കുടിയാൻമല എസ്.ഐ ശ്രീ.രാജീവൻ ,ശ്രീ. പ്രകാശൻ ,ശ്രീ.സന്തോഷ് എന്നിവർ ബോർഡുകൾ സ്ഥാപിക്കുന്നതിന് നേതൃത്വം നൽകുകയും കോളേജ് ഗേറ്റ് സെക്യൂരിറ്റി സ്റ്റാഫുകൾക്ക് ആവശ്യമായ പരിശീലനം നൽകുകയും ചെയ്തു. ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.മിനി ഷൈബി, വൈസ് പ്രസിഡന്റ് ശ്രീ മധു തൊട്ടിയിൽ, ഇത് സ്ഥാപിക്കുവാൻ മുൻകൈയെടുത്ത വാർഡ് മെമ്പർ ശ്രീമതി.പൗളിൻ കാവനാടിയിൽ ടൗൺ വാർഡ് മെമ്പർ മോഹനൻ മൂത്തേടൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ടെസ്സി ഇമ്മാനുവൽ,ശ്രീ. ജോമി ചാലിൽ, ഫിസിക്കൽ എജുക്കേഷൻ ഡയറക്ടർ ശ്രീ. ഷാജി എം എ തുടങ്ങിയവർ സന്നിഹിതരായിരുന്നു
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009