ശ്രീകണ്ഠാപുരം വാർത്തകൾ

വൈദ്യുതി നിരക്ക് വർധന ജനങ്ങളെ പിഴിയുന്ന അനീതി: കത്തോലിക്കാ കോൺഗ്രസ് 

വൈദ്യുതി ഉപഭോക്താക്കൾക്ക് കെഎസ്ഇബിയുടെ പലതരത്തിലുള്ള നിരക്ക് വർധനവുകളിലൂടെ അന്യായമായ സാമ്പത്തിക ഭാരം ഏർപ്പെടുത്തുന്നതായി കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി.

പരസ്യം

പയ്യാവൂർ: വൈദ്യുതി ഉപഭോക്താക്കൾക്ക് കെഎസ്ഇബിയുടെ പലതരത്തിലുള്ള നിരക്ക് വർധനവുകളിലൂടെ അന്യായമായ സാമ്പത്തിക ഭാരം ഏർപ്പെടുത്തുന്നതായി കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി. അമിതമായ വൈദ്യുതി നിരക്കുകൾക്കൊപ്പം ഫ്യൂവൽ, മീറ്റർ, ഫിക്സഡ്, സെസ് എന്നിങ്ങനെ പരിധിയില്ലാതെ നീളുന്ന വിവിധയിനങ്ങളിലാണ് സധാരണക്കാരായ ഉപയോക്കാക്കളെ പിഴിയുന്നത്. ആയിരം രൂപയുടെ വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ആയിരത്തഞ്ഞൂറ് രൂപ വരെ നൽകേണ്ട സാഹചര്യം തികച്ചും അനീതിയാണെന്നും യോഗം ചൂണ്ടിക്കാട്ടി. ഈ അനീതികൾക്കെതിരെ പ്രതികരിക്കാനും ജനക്ഷേമത്തിന് വേണ്ടി സാധാരണക്കാരുടെ പക്ഷത്തു നിലകൊള്ളാനും കഴിയുന്നവരായിരിക്കണം പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന പ്രാദേശിക ഭരണ പ്രതിനിധികളെന്ന് യോഗം അഭിപ്രായപ്പെട്ടു. മലയോര മേഖലയിലെ കാട്ടുപന്നി, കുരങ്ങ് തുടങ്ങിയ വന്യജീവികളുടെ ആക്രമണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഗ്രാമതലത്തിൽ തന്നെ പരിഹരിക്കാൻ ശേഷിയുള്ള ഭരണസമിതിയാണ് ആവശ്യമെന്നും യോഗം നിർദേശിച്ചു. ഭരണതലത്തിലേക്ക് കയറാൻ ഉപയോഗിക്കപ്പെടുന്ന ‘ഏണി’ മാത്രമല്ല പൊതുജനങ്ങളെന്നും അവരുടെ ദൈനംദിന ജീവിത പ്രശ്നങ്ങളിൽ  കൂടെ നിൽക്കുന്ന പ്രവർത്തക സമിതിയാണ് സമൂഹത്തിന് ആവശ്യമെന്നും യോഗം വ്യക്തമാക്കി. അത്തരത്തിലുള്ളവരെ തെരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്വം വോട്ടർമാർ നിർവഹിക്കണമെന്നും യോഗം ഓർമപ്പെടുത്തി. സമീപകാലത്ത് സർക്കാർ പ്രഖ്യാപിച്ച റബർ താങ്ങുവിലവർധന അപര്യാപ്തമാണെന്നും, ക്ഷേമപെൻഷൻ ലഭിക്കുന്നവരുടെ എണ്ണത്തിൽ അനാവശ്യമായ വെട്ടിക്കുറവ് വരുത്തിയത് പുനപരിശോധിച്ച് അടുത്ത ബജറ്റിൽ തിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. കൂടാതെ ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് നൽകുന്ന പ്രക്രിയ സർക്കാർ സുതാര്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ യോഗം ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡൻ്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ട്രഷറർ ടോണി ജോസഫ് പുഞ്ചക്കുന്നേൽ, ജിമ്മി ആയിത്തമറ്റം, സുരേഷ് ജോർജ്, ഐ.സി.മേരി, ടോമി കണയങ്കൽ, ഷിനോ പാറയ്ക്കൽ, ജോണി തോമസ് വടക്കേക്കര, സിബി ജാതികുളം, ജോളി ജോസഫ് എരിഞ്ഞേരി, ജോസഫ് മാത്യു കൈതമറ്റം, ബെന്നി തുളുമ്പൻമാക്കൽ, ജോബി കുര്യൻ, ബിജു മണ്ഡപം, ജോർജ് കാനാട്ട് എന്നിവർ പ്രസംഗിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം