
മെക്സിക്കോയിൽ നിന്നെത്തിയ വനില ഗവേഷകനായ ഗോഡിനസ് നിവോൺ കണ്ണൂർ ചന്ദനക്കാംപാറയിലെ യുവകർഷകൻ ജിനേഷ് കാളിയാനിക്കൊപ്പം അദ്ദേഹത്തിൻ്റെ കാർഷിക നഴ്സറിയിൽ.
പയ്യാവൂർ: രണ്ട് വർഷത്തിലൊരിക്കൽ കേരളത്തിലെ കൊച്ചി നഗരത്തിൽ സംഘടിപ്പിക്കുന്ന സമകാലീന കലയുടെ അന്താരാഷ്ട്ര പ്രദർശനമായ കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമാകാൻ കണ്ണൂരിൻ്റെ മലയാേരത്തെ കൃഷിയിടവും ഒരുങ്ങുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ കലാപ്രദർശനവും ഏഷ്യയിലെ തന്നെ ഏറ്റവും ബൃഹുത്തായ സമകാലീന കലോത്സവവുമാണ് കൊച്ചിയിലെ മുസിരിസ് ബിനാലെ. ചന്ദനക്കാംപാറയിലെ പ്രമുഖ കർഷകനായ ജോർജ് കാളിയാനിയുടെ കൃഷിയിടത്തിലെ വനില കൃഷിയാണ് മുസിരിസ് ഫെസ്റ്റിൽ പ്രദർശത്തിൻ്റെ ഭാഗമാകുന്നത്. കൊച്ചിയിൽ ഡിസംബർ 10 മുതൽ 110 ദിവസം നീണ്ടു നിൽക്കുന്നതാണ് ലോക പ്രശസ്തമായ മുസിരിസ് ബിനാലെ. മനുഷ്യർ പരസ്പരം സംസാരിക്കുന്നതുപോലെ സസ്യങ്ങളും സംസാരിക്കാറുള്ളതായി തെളിയിക്കപ്പെട്ടുകഴിഞ്ഞത് അത്ഭുതമായി തോന്നാം. എന്നാൽ സസ്യങ്ങൾ അവരുടെ സുഖങ്ങളും ദു:ഖങ്ങളും പരസ്പരം പങ്കുവയ്ക്കാറുണ്ടത്രെ. ഇക്കാര്യം ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളത് വനില ചെടിയിൽ മാത്രമാണ്. വനിലയുടെ ജൻമദേശമായ മെക്സിക്കോയിൽ നിന്ന് കണ്ണൂർ ചന്ദനക്കാംപാറയിലെത്തിയ വനില ഗവേഷകനായ ഗോഡിനസ് നിവോൺ പ്രത്യേക യന്ത്രസംവിധാനങ്ങളുടെ സഹായത്തോടെ വനില ചെടിയുടെ സംസാരം മനുഷ്യന് കേൾക്കാവുന്ന വിധത്തിൽ സ്പീക്കറുകളിലൂടെ കർഷകരെ കേൾപ്പിച്ചും കാണിച്ചും ബോധ്യപ്പെടുത്തിയത് ഒരു പുത്തൻ അനുഭവമായിരുന്നു. ചന്ദനക്കാംപാറ മലയോരത്തെ വനില ചെടികൾ യാതൊരു കുറവുകളുമില്ലാതെ പൂർണ ആരോഗ്യത്തോടെ വളരുന്നവയാണെന്ന് തൻ്റെ ശാസ്ത്രീയ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ വ്യക്തമായതായി ഗോഡിനസ് നിവോൺ പറഞ്ഞു. കാർഷിക മേഖലയിൽ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ളവരാണ് ചന്ദനക്കാംപാറയിലെ ജോർജ് കാളിയാനിയും മകൻ ജിനേഷ് കാളിയാനിയും. ചെമ്പേരി നെല്ലിക്കുറ്റിക്ക് സമീപം അവർ നേതൃത്വം നല്കുന്ന മലമേൽ അഗ്രോ ഫാമിലും നിവോണും സംഘവും സന്ദർശനം നടത്തുകയുണ്ടായി. നാല് വ്യത്യസ്തയിനങ്ങളിലായി നൂറ്റമ്പതോളം തെങ്ങുകളും എഴുപത്തഞ്ചിനം പഴവർഗ ചെടികളും നാല് തരം വാഴകളും പതിനേഴിനം കുരുമുളക് തൈകളും പൂർണമായി ജൈവരീതിയിൽ കൃഷി ചെയ്തുവരുന്ന നൂതന സംരംഭമാണ് മലമേൽ അഗ്രോ ഫാം. ഇന്നലെ (ചൊവ്വ) രാവിലെ വനിലയുടെ സംസാര രീതി ഗോഡിനസ് നിവാേൺ ജനങ്ങളെ നേരിട്ട് ബോധ്യപ്പെടുത്തുമ്പോൾ അദ്ദേഹത്തിനൊപ്പം ഏരുവേശി കൃഷിഭവൻ അസിസ്റ്റൻ്റ് കൃഷി ഓഫീസർ കെ.വി.അശോക് കുമാർ, കർണാടക കാർഷിക സർവകലാശാലയിലെ പി.ആർ.വെങ്കിടേഷ് ഭട്ട്, മുസിരിസ് ബിനാലെ കോ-ഓർഡിനേറ്റർ അധിത് ജോസഫ് എന്നിവരുമുണ്ടായിരുന്നു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009