
വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി നാളെ (വെള്ളിയാഴ്ച) വൈകുന്നേരം 4 മണിക്ക് ചെങ്ങളായി എ.യു.പി. സ്കൂളിൽ നിന്നും സ്വീകരണ ഘോഷയാത്ര ആരംഭിക്കും
സ്കൂളിൽ നിന്ന് പങ്കെടുത്ത അറുപത്തൊന്നു കുട്ടികളിൽ അമ്പത്തൊന്നുപേർ എ ഗ്രേഡും ഒൻപതുപേർ ഫസ്റ്റ് ഗ്രേഡും കരസ്ഥമാക്കി. ഇതിന് പുറമെ, യു.പി ജനറൽ വിഭാഗത്തിലും അറബിക് കലോത്സവത്തിലും സ്കൂൾ സെക്കൻ്റ് റണ്ണറപ്പ് ട്രോഫിയും നേടി. ഒമ്പത് ഇനങ്ങളിലായി പതിനെട്ടു കുട്ടികൾ ജില്ലാ സ്കൂൾ കലോത്സവത്തിൽ മത്സരിക്കാൻ യോഗ്യത നേടിയിട്ടുണ്ട്. ജില്ലാതലത്തിലേക്ക് യോഗ്യത നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി നാളെ (വെള്ളിയാഴ്ച) വൈകുന്നേരം 4 മണിക്ക് ചെങ്ങളായി എ.യു.പി. സ്കൂളിൽ നിന്നും സ്വീകരണ ഘോഷയാത്ര ആരംഭിക്കും. ചെങ്ങളായി ടൗണിൽ സമാപിക്കുന്ന ചടങ്ങിൽ ശ്രീകണ്ഠപുരം സർക്കിൾ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി വിജയികളെ അനുമോദിക്കും. വിദ്യാലയത്തിലെ കുട്ടികൾ തന്നെ പരിശീലിച്ചെടുത്ത ബാൻഡ് മേളവും ഘോഷയാത്രയ്ക്ക് കൊഴുപ്പേകും. പത്രസമ്മേളനത്തിൽ ഹെഡ്മാസ്റ്റർ ശ്രീജിത്ത് കെ.വി, പി.ടി.എ. പ്രസിഡണ്ട് മുഹമ്മദ് സാഹിദ് സി, മദർ പി.ടി.എ. പ്രസിഡണ്ട് സുമയ്യ സി, സ്റ്റാഫ് സെക്രട്ടറി യൂനുസ് സലീം സി.എം, മദർ പി.ടി.എ. വൈസ് പ്രസിഡണ്ട് ലചന സുരേന്ദ്രൻ പി, പി.ടി.എ. അംഗങ്ങളായ റസാഖ് സി.എച്ച്, നാസർ സി.എച്ച് എന്നിവർ പങ്കെടുത്തു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009